ഇനി പണവും കൈമാറാം, പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്

0
204

ന്യൂയോര്‍ക്ക്: (www.mediavisionnews.in) പലപ്പോഴും നിരവധി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഉപഭോക്താക്കളെ അമ്പരിപ്പിക്കാറുണ്ട് വാട്സ് ആപ്പ്. സാങ്കേതികവിദ്യയില്‍ വരുന്ന പുതിയ മാറ്റങ്ങള്‍ ഉടന്‍ തന്നെ പകര്‍ത്തിയാണ് വാട്സ് ആപ്പിന്റെ മുന്നേറ്റം. കണ്ണിന് സുഖം പകരുന്ന തരത്തില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചത് ഈ ഇടയ്ക്കാണ്.

വാട്സ് ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് പണമിടപാട് സാധ്യമാക്കുന്നതിന് വേണ്ടിയുളള പണിപ്പുരയിലാണ് വാട്സ് ആപ്പ്. ഈ വര്‍ഷം തന്നെ ഇത് സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ 200 കോടി ഉപഭോക്താക്കളെ സ്വന്തം കുടക്കീഴില്‍ ആക്കിയാണ് വാട്സ് ആപ്പ് മുന്നോട്ടുപോകുന്നത്. ഏകദേശം ഒരു വര്‍ഷം കൊണ്ട് 50 കോടി ഉപഭോക്താക്കളെയാണ് പുതിയതായി ആകര്‍ഷിച്ചത്. വാട്സ്ആപ്പിനേക്കാള്‍ കൂടുതല്‍ വര്‍ഷത്തിന്റെ പാരമ്പര്യമുളള ഫെയ്സ്ബുക്കിന് ഇതുവരെ 250 കോടി ഉപഭോക്താക്കളാണ് ഉളളത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഫെയ്സ്ബുക്കിനെയും വാട്സ് ആപ്പ് മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here