‘ഇത്തരം ചിന്താഗതികളുമായി നിങ്ങള്‍ ഇനി ഈ പടി കടക്കില്ല’; മുസ്‌ലിം ജീവനക്കാരനെ വംശീയമായി അധിക്ഷേപിച്ച ഉപഭോക്താവിന് തക്ക മറുപടി നല്‍കി ഐകിയ

0
458

സ്വീഡന്‍: (www.mediavisionnews.in) ഇസ്‌ലാം മതവിശ്വാസിയായ ജീവനക്കാരനെതിരെ വംശീയ പരാമര്‍ശം നടത്തിയ ഉപഭോക്താവിന് തക്ക മറുപടി നല്‍കി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫര്‍ണീച്ചര്‍ റീട്ടെയില്‍ ശൃഖലയായ ഐകിയ.

തലപ്പാവു ധരിച്ച ക്യാഷറിനെ കണ്ടത് ദൗര്‍ഭാഗ്യകരമാണെന്നും ഇനി ഈ സ്റ്റോറിന്റെ പടി ചവിട്ടില്ലെന്നുമാണ് ഒരു ഉപഭോക്താവ് റിവ്യൂ നല്‍കിയത്. എന്നാല്‍ ഞങ്ങളുടെ കമ്പനിയ്ക്ക് കൃത്യമായ മൂല്യങ്ങളുണ്ടെന്നും ജാതി-മത-ലിംഗ-വംശ വേര്‍തിരിവില്ലാതെ എല്ലാവരേയും ബഹുമാനിക്കണമെന്നതാണ് തങ്ങളുടെ നയമെന്നും കമ്ബനി വ്യക്തമാക്കി.

ഒരാളെ വസ്ത്രം കൊണ്ട് അളക്കുന്നതിനു മുന്‍പ് അയാളെ മനസിലാക്കാന്‍ ശ്രമിക്കണമെന്നും കമ്ബനി പറഞ്ഞു.

‘വിവേചനപരമായ നിങ്ങളുടെ ഈ അഭിപ്രാത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നില്ല. തീര്‍ച്ചയായും നിങ്ങളുടെ അഭിപ്രായം പറയാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ അത് പരസ്യമായി പ്രകടിപ്പിക്കുന്നത് നിങ്ങളെ നിയമത്തിനു മുന്നിലെത്തിക്കും. ഇത്തരം ചിന്താഗതിയുമായി നിങ്ങള്‍ മേലില്‍ ഞങ്ങളുടെ സ്റ്റോറിലേക്ക് കടക്കില്ല,’- കമ്ബനി വ്യക്തമാക്കി.

ഐകിയയുടെ നിലപാടിന് സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. കമ്പനിയെ പ്രശംസിച്ച്‌ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here