ആരിക്കാടിയിൽ കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് മദ്രസാ വിദ്യാർത്ഥിനി മരിച്ചു

0
221

കുമ്പള: (www.mediavisionnews.in) റോഡ് മുറിച്ചു കടക്കുന്നതിനിടെ മദ്രസ വിദ്യാർത്ഥിനി കര്‍ണാടക കെ എസ് ആർ ടി സി ബസിടിച്ചു മരിച്ചു. മൂപ്പൻ മസ്ജിദ് നൂറുൽ ഇസ്ലാം മദ്രസയിലെ രണ്ടാം ക്‌ളാസ് വിദ്യാർത്ഥിനിയും കുമ്പള ആരിക്കാടിയിലെ യൂസഫ്‌ – സൈനബ ദമ്പദികളുടെ മകളായ അൽഹാൻ (8) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.30 മണിയോടെ ടിപ്പുനഗറർ ബസ് സ്‌റ്റോപ്പിന് സമീപം വെച്ചാണ് അപകടമുണ്ടായത്. മദ്രസ്സ വിട്ടു വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം. റോഡുമുറിച്ചു കടക്കുന്നതിന്ടെ കര്‍ണാടക കെ എസ് ആർ ടി സി ബസിടിച്ചു ഗുരുതരപരുക്കേറ്റ കുട്ടി സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെടുകയായിരുന്നു. മൃതദേഹം കാസറഗോഡ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റയുമോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here