റിയാദ്: (www.mediavisionnews.in) 2019ൽ സൗദിയിലെ ജോലിസ്ഥലത്തുണ്ടായ അപകടങ്ങളിൽ 93 പേർ മരിച്ചതായി റിപ്പോർട്ട്. ഏറ്റവും കൂടുതല്‍ (25) പേര്‍ മരിച്ചത് റിയാദ് മേഖലയിലാണ്. . ജിദ്ദയില്‍ 13 പേരും മരിച്ചു. പരുക്കേറ്റ 15,638 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സാണ് (ഗോസി) ഇക്കാര്യം പുറത്തുവിട്ടത്.
തൊഴില്‍ അപകടങ്ങളില്‍ പെടുന്നവര്‍ക്ക് ഗോസിയുടെ സമഗ്ര ചികിത്സാ സഹായവും ശമ്പളത്തിനു തുല്യമായ അലവൻസും ലഭ്യമാക്കുന്നതായും, ആശുപത്രിയിൽ കഴിയുന്ന കാലത്ത് 75 ശതമാനം വേതനത്തിനും ജോലിക്ക് പോകാന്‍ കഴിയാത്ത കാലത്തെ പൂര്‍ണ വേതനത്തിനും ഗോസി വരിക്കാർക്ക് അവകാശമുണ്ടായിരിക്കുമെന്നു അധികൃതർ അറിയിച്ചു.