2015ലെ വോട്ടർപട്ടിക ഉപയോഗിക്കാനാകില്ലെന്ന ഹൈകോടതി വിധി; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ സമീപിച്ചു

0
198

ദില്ലി: (www.mediavisionnews.in) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ‌തെരഞ്ഞെടുപ്പിന് 2015ലെ വോട്ടർപട്ടിക ഉപയോഗിക്കാനാകില്ലെന്ന ഹൈകോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ സമീപിച്ചു. തെരഞ്ഞടുപ്പ് കമ്മീഷൻ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണെന്നും ‌ വോട്ടർ പട്ടിക അടക്കമുള്ള പ്രവർത്തനങ്ങളിൽ കോടതി ഇടപെടൽ അംഗീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ ഹരജി നല്‍കിയിരിക്കുന്നത്.

2019ലെ വോട്ടര്‍ പട്ടിക വെച്ച് തെരഞ്ഞെടു‌പ്പ് നടത്തണമെന്നായിരുന്നു കേരള ഹൈകോടതി വിധി. 2015ലെ വോട്ടര്‍പട്ടിക വെച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിരെ സമര്‍പ്പിച്ച ഹരജിയിലായിരുന്നു ഹൈകോടതിയില്‍‍ തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടിയേറ്റത്. ഇതിനെതിരെയാണ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈകോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അപ്പീല്‍ ഹരജിയില്‍ കമ്മീഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനുള്ള കോടതിയുടെ അധികാരത്തെയും ചോദ്യം ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്ര ഭരണഘടന സ്ഥാപനമാണ്. അതുകൊണ്ട് തന്നെ വോട്ടര്‍ പട്ടിക അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ കോടതി ഇടപെടല്‍ അംഗീകരിക്കാനാകില്ലെന്നും ഹരജിയില്‍ കമ്മീഷന്‍ വാദിക്കുന്നു. കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കാനിരിക്കുന്നതിനാല്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും നേരത്തെ തന്നെ തടസഹരജികളുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹരജി പരിഗണിക്കുന്ന കോടതിയില്‍ മുസ്‍ലിം ലീഗിന്റെയും കോണ്‍ഗ്രസിന്‍റെയും വാദങ്ങള്‍ കൂടി കേട്ട ശേഷമായിരിക്കും കോടതി വിധി പറയുക.

LEAVE A REPLY

Please enter your comment!
Please enter your name here