തിരുവനന്തപുരം: (www.mediavisionnews.in) 1450 രൂപയ്ക്കു നാലു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം– കാസര്‍കോട് യാത്ര സാധ്യമാകുന്ന അതിവേഗ ഗ്രീന്‍ഫീല്‍ഡ് റെയില്‍വേയ്ക്ക് ഭൂമി ഏറ്റെടുക്കല്‍ ഈ വര്‍ഷം തുടങ്ങും. മൂന്നുവര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. ഇതിനായി ആകാശ സർവേ പൂർത്തിയായി. ചില രാജ്യാന്തര ഏജൻസികൾ ഈ പദ്ധതിയിൽ മുതൽമുടക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സർവീസ് റോഡുകളും അഞ്ച് ടൗൺഷിപ്പുകളും ഉണ്ടാകും.
മെട്രോ വിപുലീകരണവും ബജറ്റില്‍ പ്രഖ്യാപിച്ചു. മെട്രോ പേട്ട–തൃപ്പൂണിത്തുറ, സ്റ്റേഡിയം– ഇന്‍ഫോ പാര്‍ക്ക് പാതകള്‍ ഈ വര്‍ഷം തന്നെയുണ്ടാകും. 3025 കോടി രൂപയാണ് ചെലവ്. 682 കോടി ചെലവില്‍ 77 കിലോമീറ്റര്‍ ജലപാതയും പ്രഖ്യാപിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.