ദുബായ് (www.mediavisionnews.in) :ട്വന്‍റി 20യില്‍ ലോകകപ്പ് മാതൃകയില്‍ ‘ചാമ്പ്യന്‍സ് കപ്പ്’ തുടങ്ങാന്‍ നീക്കവുമായി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ലോകത്തെ 10 മികച്ച ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ ആകെ 48 മത്സരങ്ങളാണുണ്ടാവുക എന്ന് ഇഎസ്‌പിഎന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. അവസാന ഏകദിന ലോകകപ്പില്‍ നടന്ന മത്സരങ്ങളുടെ എണ്ണമാണിത്.
ഐസിസിയുടെ പദ്ധതിയില്‍ പറയുന്നതിങ്ങനെ. 2024ലും 2028ലുമാണ് ടി20 ചാമ്പ്യന്‍സ് കപ്പ് നടക്കുക. ഏകദിന ചാമ്പ്യന്‍സ് കപ്പ് 2025ലും 2029ലും നടക്കും. 2026ലും 2030ലും ടി20 ലോകകപ്പും 2027ലും 2031ലും ഏകദിന ലോകകപ്പും അരങ്ങേറും. നേരത്തെയുണ്ടായിരുന്ന ചാമ്പ്യന്‍സ് ട്രോഫി മാതൃകയിലുള്ള ടൂര്‍ണമെന്‍റാണ് ഏകദിന ചാമ്പ്യന്‍സ് കപ്പ്.
ടിക്കറ്റ്, ആതിഥേയത്വം, കാറ്ററിംഗ് തുടങ്ങിയവയില്‍ നിന്നുള്ള പണം ആതിഥേയ രാജ്യത്തിന് ലഭിക്കും. വാണിജ്യപരവും ബ്രോഡ്‌കാസ്റ്റിംഗ് അവകാശങ്ങളും ഐസിസിക്ക് സ്വന്തമായിരിക്കും. വേദിയാവാന്‍ താല്‍പര്യമറിയിക്കാന്‍ സ്ഥിരാംഗ രാജ്യങ്ങള്‍ക്ക് മാര്‍ച്ച് 15 വരെ ഐസിസി സമയം നല്‍കിയിട്ടുണ്ട്. വനിതാ ക്രിക്കറ്റിലും ഏകദിന-ടി20 ചാമ്പ്യന്‍സ് കപ്പുകള്‍ ആരംഭിക്കാന്‍ ഐസിസിക്ക് പദ്ധതിയുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.