റിയാദ് (www.mediavisionnews.in) :സൗദി അറേബ്യയിലുള്ള ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ ആറു ലക്ഷത്തിെൻറ കുറവ്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ അത്രയും ആളുകൾ സൗദി വിട്ടുപോയി എന്നാണ് ഇന്ത്യൻ വിദേശമന്ത്രാലയം പുറത്തുവിട്ട രേഖകൾ സൂചിപ്പിക്കുന്നത്. ലോക്സഭയിലെ ചോദ്യത്തിന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നൽകിയ മറുപടിയിൽ ലോകത്ത് ഏറ്റവും കൂടുതൽ ഇന്ത്യാക്കാരുള്ള രാജ്യം സൗദിയാണെന്നും ജനസംഖ്യ 26 ലക്ഷത്തോളമാണെന്നും വ്യക്തമാക്കുന്നു. 2017 സെപ്റ്റംബറിൽ സൗദിയിൽ ഇന്ത്യൻ ജനസംഖ്യ 32,53,901 ആയിരുന്നു.
മൂന്നുവർഷം കഴിയുേമ്പാഴേക്കും കുറവുവന്നിരിക്കുന്നത് ആറുലക്ഷത്തോളമാണ്. സൗദിയിൽ 25,94,947 ഇന്ത്യാക്കാരുണ്ട്. കുവൈത്ത് (10,29,861), ഒമാൻ (7,79,351), ഖത്തർ (7,56,062), നേപ്പാൾ (ആറു ലക്ഷം), ബഹ്റൈൻ (3,23,292), സിംഗപ്പൂർ (3,50,000), മലേഷ്യ (2,24,882) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ കണക്ക്. എന്നാൽ, യു.എ.ഇയെ കുറിച്ച് മാത്രം ഇൗ കണക്കിൽ പറയുന്നില്ല.
27 ലക്ഷത്തിനടുത്ത് ഇന്ത്യാക്കാർ അവിടെയുണ്ടെന്നാണ് മുമ്പ് പുറത്തുവന്നിട്ടുള്ള കണക്ക്. സൗദിയിൽ നടപ്പാക്കിയ വിദേശ തൊഴിലാളികൾക്കും ആശ്രിതർക്കുമുള്ള ലെവി, തൊഴിൽ മേഖലയിലെ സൗദിവത്കരണം, എന്നിവ മൂലം തൊഴിൽ നഷ്ടപ്പെട്ട് ആളുകൾ സ്വദേശങ്ങളിലേക്ക് മടങ്ങാൻ തുടങ്ങിയത് മൂന്നുവർഷത്തിനിടെയാണ്. അതാവും ഇന്ത്യൻ ജനസംഖ്യയിൽ കുത്തനെ കുറവുണ്ടാകാൻ കാരണം.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.