സ്വര്‍ണ്ണക്കടത്തുകാരനാണെന്ന് കരുതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ കര്‍ണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു

0
193

കോഴിക്കോട്: (www.mediavisionnews.in) കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ കര്‍ണാടക സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചതായി പരാതി . ദക്ഷിണ കന്നട സ്വദേശി അബ്ദുല്‍ നാസര്‍ ഷംസാദിനെയാണ് അക്രമിസംഘം കൊള്ളയടിച്ചത്.

വിദേശത്ത് തൊഴില്‍ അന്വേഷിച്ച്‌ മടങ്ങിവരികയായിരുന്നു അബ്ദുല്‍ നാസര്‍ ഷംസാദ്. പുലര്‍ച്ചെ 4.15ന് ഷംസാദ് ഷാര്‍ജയില്‍ നിന്ന് കരിപ്പൂരില്‍ വന്നിറങ്ങി. തുടര്‍ന്ന് കോഴിക്കോട്ടേക്ക് ഷെയര്‍ ഓട്ടോയില്‍ പോകുന്നതിനിടെ രണ്ട് ബൈക്കിലും കാറിലുമായി എത്തിയ സംഘം ഓട്ടോ തടഞ്ഞ് ഷംസാദിന്റെ മുഖത്ത് സ്പ്രേ അടിച്ച ശേഷം വാഹനത്തില്‍ കയറ്റി തട്ടിക്കൊണ്ടുപോവുകയായിരുന്നു . പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി സ്വര്‍ണം എവിടെയെന്ന് ചോദിക്കുകയും നല്‍കാന്‍ ആവശ്യപ്പെട്ടതായും ഷംസാദ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു .
കൈയില്‍ സ്വര്‍ണമില്ലെന്ന് പറഞ്ഞതോടെ സംഘം മര്‍ദിക്കുകയും വസ്ത്രം അഴിച്ച്‌ പരിശോധിക്കുകയും ചെയ്തു. ഇയാളുടെ പക്കലുണ്ടായിരുന്ന പണവും രേഖകളും അക്രമിസംഘം കവര്‍ന്നു. സ്വര്‍ണക്കടത്തുകാരനെന്ന് കരുതിയാണ് ഷംസാദിനെ തട്ടിക്കൊണ്ടുപോയത്. എന്നാല്‍, ആളുമാറിയെന്ന് മനസിലാക്കിയ സംഘം യുവാവിനെ വഴിയില്‍ ഇറക്കിവിടുകയായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here