സ്ഥിരമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരാണ്‌ നിങ്ങളെങ്കിൽ സൂക്ഷിക്കുക : കാര്യമിതാണ്‌

0
288

കൊച്ചി (www.mediavisionnews.in) : സ്ഥിരമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരാണ്‌ നിങ്ങളെങ്കിൽ സൂക്ഷിക്കുക, ഇയര്‍ ഫോണ്‍ ഉപയോഗം കേള്‍വി ശക്തിയെ ഗുരുതരമായി ബാധിക്കുമെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ ഇയര്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഇയര്‍ ഫോണില്‍ അല്ലാതെയും അത്യുച്ചത്തില്‍ തുടര്‍ച്ചയായി സംഗീതം ആസ്വദിക്കുന്നത് കേള്‍വിശക്തിയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

എന്നാൽ ഇത്തരം മുന്നറിയിപ്പുകള്‍ പലപേ്പാഴും അവഗണിക്കുന്നതാണ് പലരുടെയും രീതി. ശബ്ദം ഒരു ലഹരിയാണ് എന്നാലും സന്തോഷത്തിനായി ജനങ്ങൾ ചെയ്യുന്ന കാര്യങ്ങളിലെ അപകടങ്ങളെ കുറിച്ച് അവരെ ബോധവാന്‍മാരാക്കുക എന്നതാണ് തങ്ങളുടെ കര്‍ത്തവ്യമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ര്‍ അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here