സ്കൂൾ പരിപാടിയുടെ ഫോട്ടോ പൗരത്വ നിയമ അനുകൂല പരിപാടിയുടേതെന്ന തരത്തിൽ പത്രത്തിൽ വാർത്ത; നിയമ നടപടിയെടുക്കുമെന്ന് സ്കൂൾ പി.ടി.എ

0
167

കുമ്പള: (www.mediavisionnews.in) സ്കൂൾ പരിപാടിയുടെ ഫോട്ടോ എൻ ആർ സി അനുകൂല പരിപാടിയുടേതെന്ന തരത്തിൽ പത്രത്തിൽ വന്ന വാർത്ത തിരുത്തി മാപ്പു പറയാൻ തയ്യാറായില്ലെങ്കിൽ പത്രത്തിനെതിരെ നിയമ നടപടിയെടുക്കുമെന്ന് സ്കൂൾ അധികൃതർ.

മഞ്ചേശ്വരം സബ് ജില്ലയിലെ ചേവാര്‍ എ.യു.പി സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ബ്രോഷർ പ്രകാശനത്തിന്റെ ഫോട്ടോ ബി ജെ പി സംഘടിപ്പിച്ച പൗരത്വ നിയമത്തെ അനുകൂലിച്ചു പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡ് അയക്കുന്ന പരിപാടിയുടേതെന്ന തരത്തിൽ പാത്രത്തിൽ വന്നെന്നാണ് സ്കൂൾ അധികൃതരുടെ പരാതി.

മൂന്നു മാസങ്ങൾക്കു നടന്ന ഈ പരിപാടിയുടെ വാർത്ത ഇതേ ഫോട്ടോയോടൊപ്പം പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ സംഘപരിവാറും ബിജെപിയും വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നു. പത്രം ഇതിനു കൂട്ടുനിൽക്കാതെ തിരുത്തു പ്രസിദ്ധീകരിച്ചു തെറ്റിദ്ധാരണ മാറ്റണമെന്ന് സ്കൂൾ ഭാരരവാഹികൾ കുമ്പളയിൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെയും. വാര്‍ത്ത നല്‍കിയവര്‍ക്കെതിരെയും നിയമ നടപടിയെടുക്കുമെന്ന് പിടിഎ ഭാരവാഹികള്‍ പറഞ്ഞു. മംഗളൂരുവിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു  പ്രമുഖ  കന്നഡ പത്രത്തിലാണ് ഫോട്ടോ മാറി വന്നത്.

പത്ര സമ്മേളനത്തിൽ സലീല്‍ മാസ്റ്റർ , അഷ്‌റഫ്‌ ചേവാർ , അസീസ് ചേവാര്‍ സംബന്ധിച്ചു. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here