മസ്കത്ത് (www.mediavisionnews.in) : സെയിൽസ് റെപ്രസേൻററ്റിവ്/സെയിൽ പ്രമോട്ടർ, പർച്ചേഴ്സ് റെപ്രസേൻററ്റിവ് തസ്തികകളിൽ വിസവിലക്ക് ഏർപ്പെടുത്തി മാനവ വിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് മലയാളികൾക്ക് നൽകിയത് ചങ്കിടിപ്പ്. ആയിരക്കണക്കിന് മലയാളികളാണ് ഇൗ മേഖലകളിൽ ജോലിചെയ്യുന്നത്.
നിരവധി സൗകര്യങ്ങളുള്ളതായതിനാൽ ദുബൈയിൽനിന്നും ചൈനയിൽനിന്നുമൊക്കെ ചരക്കുകളും ഉൽപന്നങ്ങളും എത്തിക്കുന്നവരടക്കം നിരവധി പേരാണ് ഇൗ വിസയിലുള്ളത്. ഇൗ വിസയുള്ളവർക്ക് ദുബൈയിലേക്ക് േപാകാൻ വിസ നടപടികൾ എളുപ്പമായിരുന്നു. ശമ്പള പരിധിയില്ലാത്തതിനാൽ കുടുംബത്തെ കൊണ്ടുവരുന്നവർക്കും ഇത് സൗകര്യമായിരുന്നു. ഇൗ സൗകര്യങ്ങൾ മുൻനിർത്തി മറ്റ് വിസകളിൽ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് മലയാളികൾ കഴിഞ്ഞ കാലങ്ങളിൽ ഞായറാഴ്ച വിസവിലക്ക് ഏർപ്പെടുത്തിയ തസ്തികകളിലേക്ക് മാറിയിട്ടുണ്ട്.
വിസവിലക്ക് ഏർപ്പെടുത്താൻ ഉത്തരവിറങ്ങിയതോടെ എന്ത് ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് മലയാളികൾ അടക്കമുള്ളമുള്ളവർ. പുതിയ വിസ അനുവദിക്കില്ലെന്നും നിലവിൽ ഇൗ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കാലാവധി കഴിയുേമ്പാൾ പുതുക്കി നൽകില്ലെന്നുമാണ് മന്ത്രാലയം അറിയിച്ചത്. ഇപ്പോൾ കുടുംബത്തോടൊപ്പം കഴിയുന്നവർക്ക് കാലാവധി കഴിയുന്നതോടെ വിസ പുതുക്കാൻ കഴിയാതെ വരും. അതിനാൽ ഇത്തരക്കാർ കുടുംബത്തെ നാട്ടിലേക്ക് അയക്കേണ്ടി വരും. വിസയുടെ ആനുകൂല്യത്തിൽ യു.എ.ഇയിൽ േപായി കടകളിൽ ഉൽപന്നങ്ങൾ എത്തിക്കുന്നവർക്കും ഇത് തിരിച്ചടിയാവും. അത്തരക്കാരുടെ കച്ചവടത്തെയും പുതിയ തീരുമാനം ബാധിക്കും. അതിനാൽ കുടുംബങ്ങൾ അടക്കം നിരവധി പേർ ഒമാൻ വിടേണ്ട അവസ്ഥയുമുണ്ടാവും. നിലവിലെ അവസ്ഥയിൽ കേരളത്തിെൻറ സാമ്പത്തിക മേഖലയെ ഇത് ബാധിക്കാനും ഇടയുണ്ട്.
ഒമാനിൽ തുടരാനാഗ്രഹിക്കുന്നവർ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും താഴ്ന്ന വിഭാഗത്തിൽ പെട്ട വിസയിലേക്ക് മാറേണ്ടി വരും. ഇതിന് ക്ലിയറൻസ് അടക്കമുള്ള നടപടികൾ ആവശ്യമായി വരും. ഒമാന്‍ പുറത്തുപോയ ശേഷം പുതിയ വിസയിലാണ് ഇത്തരക്കാർക്ക് എത്താൻ കഴിയുക. ഇത്തരം വിസകളിൽ കുടുംബത്തെ കൊണ്ടുവരണമെങ്കിൽ ശമ്പള സർട്ടിഫിക്കറ്റ് അടക്കമുള്ള നൂലാമാലകളും ഉണ്ടാവും. അതിനാൽ കുടുംബമായി കഴിയുന്നവർക്ക് വലിയ വെല്ലുവിളിയാവും പുതിയ തീരുമാനം.
അതോടൊപ്പം ഇൻഷുറൻസ് മേഖലകളിലെ സ്വദേശിവത്കരണവും പുരോഗമിക്കുന്നുണ്ട്. ഇൻഷുറൻസ് ഏജൻസികളിൽ പൂർണമായും ഇൻഷുറൻസ് കമ്പനികളിലും ഇൻഷുറൻസ് ബ്രോക്കറേജ് മേഖലയിലും 75 ശതമാനമാണ് സ്വദേശിവത്കരണ നിർദേശം. ബ്രോക്കറേജ് മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കുന്നതിനാൽ നിരവധി വിദേശികൾ രാജ്യം വിട്ടിട്ടുണ്ട്. ഇൻഷുറൻസ് ഏജൻസി മേഖലകളിൽ പൂർണ സ്വദേശിവത്കരണം നടപ്പാക്കാനുള്ള കാലപരിധി കഴിഞ്ഞ സെപ്റ്റംബറിൽ അവസാനിച്ചിരുന്നു.
എന്നാൽ, ഇൗ മേഖലകളിൽ അനിശ്ചിതത്വം തുടരുകയാണ്. ഇൗ മേഖലയിലുള്ളവർക്ക് വിസ പുതുക്കി നൽകുന്നുണ്ടെങ്കിലും എത്ര കാലം േജാലിചെയ്യാൻ കഴിയുമെന്നറിയാതെ ആശങ്കയിലാണ് മലയാളികളും മറ്റും. നിരോധം ശക്തമായി നടപ്പാക്കുന്നതു വരെ പിടിച്ചുനിൽക്കുകയെന്ന നിലപാടാണ് ജീവനക്കാർക്കുള്ളത്. അനിശ്ചിതത്വം തുടരുന്നതിനിടെ ചില ഏജൻസികൾ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.