സി.എ.എ; ബംഗളൂരുവിലെ നിരോധനാജ്ഞ നിയമവിരുദ്ധമെന്ന് കര്‍ണാടക ഹൈക്കോടതി

0
241

ബംഗളൂരു (www.mediavisionnews.in) :  പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ നിരോധനാജ്ഞ നടപ്പിലാക്കിയത് നിയമവിരുദ്ധമെന്ന് കര്‍ണാടക ഹൈകോടതി. പ്രതിഷേധ റാലികള്‍ തടയാന്‍ ഡിസംബര്‍ 18നാണ് ബംഗളൂരു പൊലീസ് കമീഷണര്‍ സെക്ഷന്‍ 144 പുറപ്പെടുവിച്ചത്. ഇതിനെതിരെ സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികള്‍ പരിഗണിച്ചാണ് ഉത്തരവ്.

പ്രതിഷേധം നടത്താന്‍ വിവിധ സംഘടനകള്‍ക്ക് അനുമതി നല്‍കിയ ശേഷം എങ്ങനെയാണ് ഒറ്റ രാത്രി കൊണ്ട് അനുമതി പിന്‍വലിക്കുന്നത് എന്ന് കോടതി ചോദിച്ചു. സെക്ഷന്‍ 144 പ്രഖ്യാപിച്ചതു മൂലം നേരത്തെ അനുമതി നല്‍കിയ പ്രതിഷേധ പരിപാടിക്ക് എതിരാവുന്നത് എന്നും എല്ലാ പ്രതിഷേധങ്ങളും ക്രമസമാധാനം ഇല്ലാതാക്കും എന്ന് എങ്ങനെയാണ് പറയാന്‍ പറ്റുകയെന്നും കോടതി ചോദിച്ചു.

ഏത് വിഷയത്തിലാണ്? പ്രതിഷേധിക്കുന്നത് എന്നതിലല്ല, ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന തീരുമാനം എടുത്തതിലാണ് ആശങ്കയുള്ളതെന്ന് ഹൈകോടതി പറഞ്ഞു.

കോണ്‍ഗ്രസ് രാജ്യസഭ എം.പി രാജീവ് ഗൗഡ, കോണ്‍ഗ്രസ് എം.എല്‍.എ സൗമ്യ റെഡി, ബംഗളൂരു നഗരവാസികള്‍ എന്നിവരാണ് ഹരജികള്‍ സമര്‍പ്പിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here