ന്യൂദല്‍ഹി: (www.mediavisionnews.in) ദല്‍ഹിയില്‍ ബി.ജെ.പി നേരിട്ട തോല്‍വിക്ക് കാരണം പൗരത്വഭേദഗതി നിയമത്തിലധിഷ്ഠിതമായ പ്രചാരണമാണെന്ന വാദം ഉയരുമ്പോഴും വിഷയത്തില്‍ ഊന്നിയുള്ള പ്രചാരണത്തില്‍ നിന്നും പാര്‍ട്ടി പിന്മാറാന്‍ ഉദേശിക്കുന്നില്ല. പൗരത്വഭേദഗതി നിയമത്തിനെതിരെ വലിയ വെല്ലുവിളികള്‍ ഉര്‍ത്തുന്ന സംസ്ഥനങ്ങളായ പശ്ചിമബംഗാളിലും കേരളത്തിലും അസമിലും ബീഹാറിലും ഇത് തന്നെ പയറ്റാനാണ് പാര്‍ട്ടി തീരുമാനം.
ദല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് ഷെയര്‍ നേരത്ത ഉണ്ടായിരുന്നതില്‍ നിന്നും ആറ് ശതമാനം കൂടി ഉയര്‍ന്നത് പൗരത്വഭേദഗതി നിയത്തിലെ പാര്‍ട്ടി നിലപാടിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൊണ്ട് വന്നതുകൊണ്ടാണെന്നാണ് പാര്‍ട്ടി വിശ്വസം. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും പൗരത്വഭേദഗതി നിയമം തന്നെ പ്രചാരണ തന്ത്രമാക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.
‘പൗരത്വനിയമത്തിന് അനുകൂലമായ ശബ്ദങ്ങള്‍ക്ക് ശക്തിയാര്‍ജ്ജിക്കുന്നതായാണ് കാണുന്നത്. അതിക്രമം നേരിടുന്ന ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും ഇന്ത്യയില്‍ പൗരത്വം നല്‍കണമോ എന്നുള്ളതില്‍ തീരുമാനമെടുക്കാന്‍ ഇന്ത്യയില്‍ അനുകൂല ശബ്ദങ്ങള്‍ ഉണ്ട്. കുപ്രചരണങ്ങളും ഭരണഘടനയെ ഉയര്‍ത്തി കാണിക്കുന്നത് പോലുള്ള തന്ത്രങ്ങളും കാരണം ഉണ്ടായ പുകമറയും ഇപ്പോള്‍ മാറിയിരിക്കുന്നു. സമരത്തിന്റെ മതത്തെക്കുറിച്ച് ആളുകള്‍ക്ക് ഇപ്പോള്‍ ചിത്രം വ്യക്തമാണ്. ഷാഹീന്‍ബാഗ് തന്നെ ഉദാഹരണമാണ്. പാര്‍ട്ടി ഔദ്യോഗിക വൃത്തം അറിയിച്ചു.
ബീഹാറില്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറുമായും ബി.ജെ.പി തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടലിനുള്ള സാധ്യതയുണ്ട്. അവിടെ നിതീഷ് കുമാര്‍ മുഴുവന്‍ വീട്ടിലേക്കും പൈപ്പ് വെള്ളം എത്തിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആയുധമാക്കുമ്പോളും ബി.ജെ.പി പൗരത്വഭേദഗതി നിയമം തന്നെയാണ് ഉയര്‍ത്താന്‍ സാധ്യത.