ബംഗളൂരു: (www.mediavisionnews.in) മറ്റൊരു കമ്പള ഓട്ടക്കാരൻ നിഷാന്ത് ഷെട്ടി 13.68 സെക്കൻഡിൽ 143 മീറ്റർ ഓടി റെക്കോഡ് ഇട്ടു. 100 മീറ്ററിൽ കണക്കാക്കിയാൽ 9.51 സെക്കൻഡിനുള്ളിലാണ് അദ്ദേഹം ഓട്ടം പൂർത്തിയാക്കിയത്. അടുത്തിടെ 9.55 സെക്കൻഡ് റെക്കോഡിട്ട ശ്രീനിവാസ ഗൗഡയേക്കാൾ വേഗതയേറിയതാണ് നിഷാന്ത് ഷെട്ടിയുടെ ഓട്ടം. കർണാടകയിലെ പരമ്പരാഗത കായിക ഇനമായ കമ്പള എന്ന് പേരുള്ള കാളപൂട്ട് മത്സരത്തിലായിരുന്നു ഇത്.
ഞായറാഴ്ച, ബജഗോലി ജോഗിബെട്ടുവിൽ നിന്നുള്ള നിഷാന്ത് ഷെട്ടി വെനൂരിലെ സൂര്യ-ചന്ദ്ര ജോദുകരെ കമ്പളയിൽ 9.51 സെക്കൻഡിൽ 100 മീറ്റർ ഓടിയാണ് പുതിയ റെക്കോഡ് സ്ഥാപിച്ചത്.
അടുത്തിടെ ശ്രീനിവാസ ഗൗഡയെ കാർനാടക മുഖ്യമന്ത്രി വൈ.എസ് യെദിയൂരപ്പ അനുമോദിച്ചു. അദ്ദേഹത്തിന്റെ പ്രകടനത്തിന് സർക്കാർ 3 ലക്ഷം രൂപ പുരസ്‌ക്കാരവും നൽകി. കായിക മന്ത്രി കിരൺ റിജജുവും കമ്പള ഓട്ടക്കാരൻ ശ്രീനിവാസ ഗൗഡയെ അനുമോദിച്ച് ട്വീറ്റ് ചെയ്തിരുന്നു, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ പരിശീലനം നൽകാമെന്നും അദ്ദേഹം പറഞ്ഞു.