ശാഹിന്‍ ബാഗ് സ്ക്വയര്‍ നടത്തുന്നത് തീവ്രവാദികളാണെങ്കില്‍ അതില്‍ പങ്കെടുത്ത താനാണ് ആദ്യ തീവ്രവാദിയെന്ന് സ്വാമി അഗ്നിവേശ്

0
252

കോഴിക്കോട്: (www.mediavisionnews.in) കോഴിക്കോട് കടപ്പുറത്ത് ശാഹിന്‍ബാഗ് മോഡല്‍ സമരത്തെ അധിക്ഷേപിച്ച ബി.ജെ.പിക്ക് മറുപടിയുമായി സ്വാമി അഗ്‍‍നിവേശ്. കടപ്പുറത്ത് ശാഹിന്‍ ബാഗ് സ്ക്വയര്‍ നടത്തുന്നത് തീവ്രവാദികളാണെങ്കില്‍ അതില്‍ പങ്കെടുത്ത താനാണ് ആദ്യ തീവ്രവാദിയെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു. യൂത്ത് ലീഗ് നടത്തുന്ന അനിശ്ചിത കാല സമരത്തിന്റെ പതിനാറാം ദിനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സ്വാമി അഗ്നിവേശ്.

നമ്മളെന്ന വികാരമാണ് രാജ്യത്തെ നയിക്കേണ്ടതെന്ന് ഓര്‍മപ്പെടുത്തിയാണ് യൂത്ത് ലീഗ് ശാഹിന്‍ ബാഗ് സ്ക്വയറില്‍ സ്വാമി അഗ്നിവേശ് സംസാരിച്ചത്. ജാതിയുടെയും മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും മാനദണ്ഡത്തില്‍ വിഭജിക്കാനുള്ള മോദിയുടെ നീക്കം രാജ്യത്തിന്‍റെ ബഹുസ്വരതയുടെ ആത്മാവിനെയാണ് തകര്‍ക്കുന്നതെന്ന് അദേഹം പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സമരം തീവ്രവാദികള്‍ നടത്തുന്നതാണെന്ന ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന് മറുപടി നല്‍കിയാണ് സ്വാമി അഗ്നിവേശ് പ്രസംഗം അവസാനിപ്പിച്ചത്. ഗുജറാത്തില്‍ നടത്തിയ വംശഹത്യയുടെ ദേശീയ രൂപം രാജ്യത്ത് നടപ്പാക്കുകയാണ് നരേന്ദ്ര മോദിയെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here