വിവാഹിതനായെന്ന വാര്‍ത്തയുടെ വസ്തുത വെളിപ്പെടുത്തി ചെമ്പന്‍ വിനോദ്

0
229

തിരുവനന്തപുരം: (www.mediavisionnews.in) മലയാളികളുടെ ഇഷ്ടതാരം ചെമ്പന്‍ വിനോദ് വിവാഹിതനാകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് താരം. കോട്ടയം സ്വദേശി മറിയം തോമസാണ് വിനോദിന്‍റെ വധു. സൈക്കോളജിസ്റ്റായ മറിയവുമായുള്ള വിവാഹം സത്യം തന്നെയാണെന്നും എന്നാല്‍ രജിസ്‌ട്രേഷന്‍ ചിത്രങ്ങള്‍ സമൂഹങ്ങളില്‍ പ്രചരിച്ചത് എങ്ങനെയാണെന്ന് തനിക്കറിയില്ലെന്നും ചെമ്പന്‍ വിനോദ് പറഞ്ഞു.

വിവാഹം അടുത്തമാസമാണ്. സമൂഹ മാധ്യമത്തിലൂടെ വിവാഹത്തോടനുബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ പലതും സത്യമല്ലെന്നും അതെല്ലാം തന്‍റെ അറിവോടെ പുറത്തു വന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാം വെളിപ്പെടുത്തുന്ന ഒരു ദിവസം താമസിയാതെ വരും, ആരോ ചെയ്ത കുസൃതിയായി കണക്കാക്കിയാല്‍ മതിയെന്നും താരം പറഞ്ഞു.

വിഹാവതിയതിയും വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ എല്ലാം താമസിയാതെ അറിയിക്കുമെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും തങ്ങള്‍ക്ക് വേണമെന്നും ചെമ്പന്‍ വിനാദ് പറഞ്ഞു. 2010 ല്‍ ലിജോ ജോസ് സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിലേക്കെത്തുന്നത്. പിന്നീട് ലിജോ ജോസ് പല്ലിശ്ശേരിയുടെ ചിത്രങ്ങളിലൂടെ തന്നെ ചെമ്പന്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്ന് മലയാളത്തിലെ മികച്ച സിനിമകളില്‍ എല്ലാം ചെമ്പന്‍ വിനോദ് സജീവസാന്നിധ്യമാണ്. ട്രാന്‍സാണ് ചെമ്പന്‍റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here