ലൈംഗിക ജീവതത്തിന് വില്ലന്മാര്‍ ആകുന്നത് ഇവരാണ്

0
464

മൊറോക്കോ: (www.mediavisionnews.in)നിങ്ങളുടെ കിടപ്പറയിലെ വില്ലന്‍മാര്‍ ആരാണ്..? അധികം ഓര്‍ത്ത് തലപുകയ്‌ക്കേണ്ട. കിടപ്പറയില്‍ നിങ്ങളുടെ ലൈംഗിക ബന്ധത്തിന് വില്ലന്മാരാകുന്നത് സ്മാര്‍ട്ട് ഫോണുകള്‍ ആണ്. ഒരാളുടെ മാനസികാരോഗ്യത്തെ തകര്‍ക്കാന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സാധിക്കുന്നു. അതു പോലെ തന്നെയാണ് ലൈംഗികജീവിതത്തെ സ്മാര്‍ട്ട്‌ഫോണുകള്‍ ബാധിക്കും.

മൊറോക്കോയിലെ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷനല്‍ ആശുപത്രിയില്‍ നടത്തിയ പഠനം പറയുന്നത് സ്മാര്‍ട്ട് ഫോണുകള്‍ ഒരാളുടെ ലൈംഗിക ജീവിതത്തെ അറുപതുശതമാനം വരെ നെഗറ്റീവ് ആയി ബാധിക്കുന്നുണ്ടെന്നാണ്.

ഈ പഠനത്തിന്റെ ഭാഗമായി, ലൈംഗികജീവിതത്തില്‍ സ്മാര്‍ട്ട് ഫോണുകളുടെ പങ്കിനെക്കുറിച്ച്‌ വിവരിച്ചത് 600 പേരാണ്.

ഇവരില്‍ നല്ല ശതമാനവും, തങ്ങള്‍ രാത്രിയിലാണ് ഫോണ്‍ ഏറ്റവുമധികം ഉപയോഗിക്കുന്നതെന്നു വ്യക്തമാക്കിയിരുന്നു. 20 നും 45 നും ഇടയില്‍ പ്രായമുള്ള ആളുകളില്‍ അറുപതുശതമാനം പേരുടെയും ലൈംഗിക ജീവിതത്തെ സ്മാര്‍ട്ട് ഫോണ്‍ ദോഷകരമായി ബാധിക്കുന്നുണ്ട് എന്ന് കണ്ടെത്തിയിരുന്നു.

പഠനത്തില്‍ പങ്കെടുത്ത മിക്ക ആളുകളും സ്മാര്‍ട്ട് ഫോണുകള്‍ കിടക്കയ്ക്കു സമീപം വച്ചാണ് ഉറങ്ങുന്നത്. സെക്‌സിനിടയില്‍ ഫോണ്‍ വരുമ്ബോള്‍ ലൈംഗികബന്ധം നിര്‍ത്തിവച്ചു ഫോണ്‍ എടുക്കുന്നവര്‍ പോലുമുണ്ട് എന്ന് പറയുന്നു ചിലര്‍. ബന്ധങ്ങളെ സ്മാര്‍ട്ട് ഫോണ്‍ എത്രത്തോളം ദോഷകരമായി ബാധിക്കുന്നു എന്നതിന്റെ തെളിവാണ് ഈ പഠനം. ആസ്വാദ്യകരമായ ലൈംഗിക ജീവിതത്തിന് ഒഴിവാക്കേണ്ടതെന്തെന്ന് ചോദിച്ചാല്‍ ഇക്കാലത്ത് അതിന് ഒരുത്തരമേ ഉള്ളൂ, സ്മാര്‍ട്ട് ഫോണുകള്‍ തന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here