ന്യൂയോർക്ക് (www.mediavisionnews.in):ഫെബ്രുവരി ഒന്നുമുതല്‍ നേരത്തെ അറിയിച്ചതുപോലെ പലരുടെയും ഫോണിൽ വാട്ട്സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. ആൻഡ്രോയ്ഡ് 4.0.3നും ഐഒഎസ് 9നും മുമ്പുള്ള വേർഷനുകൾ ഉപയോഗിക്കുന്ന ഫോണുകളിൽ ഫെബ്രുവരി ഒന്നിനു ശേഷം വാട്സ്ആപ് പ്രവർത്തിക്കില്ലെന്നു കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ്പോസ്റ്റിൽ നേരത്തെ വ്യക്തമാക്കിയിരുന്നു ഇതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിലച്ചത്.
സുരക്ഷാ ക്രമീകരണങ്ങൾ മുൻനിർത്തിയാണ് ഈ ഫോണുകളിൽ വാട്ട്സ്ആപ്പ് സേവനം അവസാനിപ്പിച്ചത്. അതേസമയം, മുകളിൽ പറഞ്ഞ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവർക്ക് തുടർന്നും വാട്സ്ആപ് ലഭിക്കാൻ പുതിയ വേർഷനുകളിലേക്ക് അപ്ഗ്രേഡ് ചെയ്ത് ഉപയോഗം തുടരാം. അപ്ഗ്രേഡ് ചെയ്യുന്ന പക്ഷം തടസമില്ലാതെ വാട്ട്സ്ആപ്പ് ഉപയോഗിക്കാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഐഫോൺ ഉപയോക്താക്കൾ ഐഒഎസ് ഒമ്പതോ അതിനുശേഷം പുറത്തിറങ്ങിയ പതിപ്പോ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണം. നിലവിൽ ഐഒഎസ് 8 വേർഷനുകളിലുള്ള സേവനവും വാട്ട്സ്ആപ്പ് നിര്ത്തയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബര്‍ 31 ന് ഇത്തരത്തില്‍ വിന്‍ഡോസ് ഫോണുകള്‍ക്കുള്ള പിന്തുണ വാട്ട്സ്ആപ്പ് ഉപേക്ഷിച്ചിരുന്നു, മാത്രമല്ല ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായി ആപ്പ് വികസിപ്പിക്കുന്നത് നിര്‍ത്തി.
മൈക്രോസോഫ്റ്റ് നിര്‍മ്മിച്ച വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം അവസാനമായി ഉപയോഗിച്ച നോക്കിയ ലൂമിയ ഉപകരണങ്ങളില്‍ ഇതോടെ ഇപ്പോള്‍ വാട്ട്സ്ആപ്പ് ലഭ്യമല്ല.
വാട്ട്സ്ആപ്പ് ഉപകരണങ്ങളുടെ പിന്തുണ പിന്‍വലിക്കുന്നത് ഇതാദ്യമല്ല. നേരത്തെ, പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളായ നോക്കിയ സിമ്പിയന്‍ എസ് 60, നോക്കിയ സീരീസ് 40 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍, ബ്ലാക്ക്ബെറി ഒഎസും ബ്ലാക്ക്ബെറി 10, ആന്‍ഡ്രോയിഡ് 2.1, 2.2, വിന്‍ഡോസ് ഫോണ്‍ 7, ഐഫോണ്‍ 3 ജിഎസ്, ഐഒഎസ് 6 എന്നിവയ്ക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.