റഹ്മാന്റെ മകളെ കാണുമ്പോൾ വീര്‍പ്പുമുട്ടല്‍ തോന്നുന്നുവെന്ന് തസ്ലീമ നസ്‌റിന്‍; മറുപടിയുമായി ഖതീജ

0
199

കൊല്‍ക്കത്ത: (www.mediavisionnews.in) എ.ആര്‍. റഹ്മാന്റെ മകളെ കാണുമ്പോൾ തനിക്ക് വീര്‍പ്പുമുട്ടല്‍ തോന്നുന്നുവെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്‌റിന്‍. ബുര്‍ഖ ധരിച്ച്‌ മാത്രം പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന റഹ്മാന്റെ മകള്‍ ഖതീജയെക്കുറിച്ചായിരുന്നു തസ്ലീമ നസ്‌റിന്റെ പരാമര്‍ശം. ഖതീജയുടെ ബുര്‍ഖ ധരിച്ചിരിക്കുന്ന ചിത്രം അടക്കം പങ്കുവെച്ചുകൊണ്ടാണ് തസ്ലീമയുടെ ട്വീറ്റ്.

എ.ആര്‍. റഹ്മാന്റെ സംഗീതം എനിക്ക് തീര്‍ത്തും ഇഷ്ടമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പിയപ്പെട്ട മകളെ കാണുമ്ബോഴെല്ലാം എനിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടും. ഒരു കലാ കുടുംബത്തിലെ വിദ്യാസമ്ബന്നരായ സ്ത്രീകളുടെ ചിന്താഗതിയെ എളുപ്പത്തില്‍ മാറ്റിമറിക്കാന്‍ കഴിയുമെന്നറിയുന്നത് ശരിക്കും സങ്കടകരമാണ്. – അവര്‍ ട്വിറ്ററില്‍ കുറിച്ചു.

അതേ സമയം തസ്ലീമയ്ക്ക് മറുപടിയുമായി ഖതീജ രംഗത്തെത്തി. ഒരു വര്‍ഷമായിട്ടും ഇത് തന്നെയാണല്ലോ ചര്‍ച്ചയെന്ന് അവര്‍ ചോദിച്ചു. ഈ രാജ്യത്ത് എന്തെല്ലാം പ്രശ്‌നങ്ങള്‍ നടക്കുന്നു, എന്നിട്ടും ഒരു സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ചാണല്ലോ ചര്‍ച്ചയെന്ന് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ദുര്‍ബലയാകുകയോ ജീവിതത്തില്‍ എടുത്ത തിരഞ്ഞെടുപ്പുകളില്‍ പശ്ചാത്തപിക്കുകയോ ചെയ്തിട്ടില്ല. ചെയ്യുന്ന കാര്യങ്ങളില്‍ സന്തുഷ്ടയാണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രിയ തസ്ലിമ നസ്‌റില്‍ എന്റെ വസ്ത്രധാരണത്തില്‍ നിങ്ങള്‍ക്ക് ശ്വാസംമുട്ടല്‍ തോന്നുന്നുവെന്നതില്‍ എനിക്ക് വിഷമമുണ്ട്. യഥാര്‍ത്ഥ ഫെമിനിസം എന്താണ് അറിയാന്‍ ഗൂഗിള്‍ ചെയ്യാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു. കാരണം അത് മറ്റ് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയോ അവരുടെ പിതാക്കന്മാരെ പ്രശ്നത്തിലേക്ക് വലിച്ചിഴയ്ക്കുകയോ ചെയ്യലല്ല. പിന്നെ നിങ്ങളുടെ പരിശോധനയ്ക്കായി എന്റെ ഫോട്ടോകള്‍ ഞാന്‍ അയച്ചതായും ഓര്‍ക്കുന്നില്ല. – ഖദീജ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നേരത്തെ ഒരു വര്‍ഷം മുമ്പ്, മകള്‍ ഖദീജയെ ബുര്‍ഖ ധരിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വാദങ്ങളെ റഹ്മാന്‍ തള്ളിക്കളഞ്ഞിരുന്നു. തന്റെ കുടുംബത്തിലെ സ്ത്രീകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതെന്തും ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞാണ് റഹ്മാന്‍ വിമര്‍ശകരുടെ വായടച്ചത്. ഇപ്പോള്‍, ഒരു വര്‍ഷത്തിനുശേഷമാണ് തസ്ലിമ നസ്‌റിന്‍ ഖതിജയുടെ ഫോട്ടോയും ബുര്‍ഖ ധരിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെയ്ക്കുകയും ചെയ്ത്.

LEAVE A REPLY

Please enter your comment!
Please enter your name here