രാജ്യവ്യാപകമായി എൻ.ആർ.സി നടപ്പാക്കി​െല്ലന്ന്​ പ്രധാനമന്ത്രി ഉറപ്പുനൽകി -ഉദ്ധവ്​

0
231

ന്യൂ​ഡ​ൽ​ഹി(www.mediavisionnews.in): രാജ്യവ്യാപകമായി ദേശീയ പൗരത്വപ്പട്ടിക നടപ്പാക്കില്ലെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക്​ ഉറപ്പുനൽകിയതായി മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്ക​െറ. ഡൽഹിയിലെത്തി മോദിയുമായി കൂടിക്കാഴ്​ച നടത്തിയശേഷമാണ്​ ഉദ്ധവ്​ ഇക്കാര്യം പറഞ്ഞത്​. മഹാരാഷ്​ട്രയിൽ ഭരണത്തിലെ സഖ്യകക്ഷികളായ എൻ.സി.പി, കോൺഗ്രസ്​ പാർട്ടികളുമായുള്ള ബന്ധത്തിൽ അസ്വാരസ്യം ഉടലെടുത്തതിനിടെയാണ്​ ശിവസേന തലവൻ കൂടിയായ ഉദ്ധവ്​ ഡൽഹിയിലെത്തി മോദിയുമായി കൂടിക്കാഴ്​ച നടത്തിയത്​. ഇത്​ ഏറെ അഭ്യൂഹങ്ങൾക്ക്​ വഴിയൊരുക്കിയിട്ടുണ്ട്​. 

‘ഞങ്ങൾ സി.എ.എ, എ.ആർ.സി, എൻ.പി.ആർ എന്നിവയെക്കുറിച്ച്​ ചർച്ച ചെയ്​തു. ഇക്കാര്യങ്ങളിൽ എ​​​െൻറ നിലപാട്​ ഞാൻ അദ്ദേഹ​േത്താട്​ വ്യക്​തമാക്കിയിട്ടുണ്ട്​. ​ദേശീയ പ​ൗരത്വപ്പട്ടികയെക്കുറിച്ച്​ ആശങ്കപ്പെടേണ്ട കാര്യമില്ല. പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക്​ അതി​​​െൻറ ഗുണഫലം ലഭിക്കും. രാജ്യം മുഴുവൻ പൗരത്വപ്പട്ടിക നടപ്പാക്കില്ല. പൗരന്മാർക്ക്​ എന്തെങ്കിലും അപകടം സംഭവിക്കു​േമ്പാൾ അ​േപ്പാൾ ഞങ്ങളതി​െന എതിർക്കും’ -ഉദ്ധവ്​ പറഞ്ഞു. മകനും മഹാരാഷ്​ട്ര സർക്കാറിൽ മന്ത്രിയുമായ ആദിത്യ താക്കറെയും ഉദ്ധവിനൊപ്പമുണ്ടായിരുന്നു. 

കോൺഗ്രസ്​, എൻ.സി.പി നയങ്ങൾക്ക്​ വിരുദ്ധമായ നിലപാടുകൾ ഇക്കാര്യത്തിൽ ശിവസേന സ്വീകരിച്ചതോടെ മഹാരാഷ്​ട്രയിലെ സഖ്യസർക്കാറി​​​െൻറ ഭാവിയെ അത്​ ബാധിച്ചേക്കുമെന്ന വിലയിരുത്തലുകളുമുണ്ട്​. ആശയപരമായി തങ്ങളുമായി അടുപ്പമുള്ള ബി.ജെ.പിക്കൊപ്പം ചേരാൻ സേന ഒരുങ്ങുകയാണെന്ന അഭ്യഹവ​ും ശക്​തമാണ്​.

ദേശീയ പൗരത്വ രജിസ്​റ്ററിനെ അനുകൂലിച്ച്​ കഴിഞ്ഞദിവസം​ സംസാരിച്ച ഉദ്ധവ്​, രാമ​േക്ഷത്ര നിർമാണത്തിനായി ജീവൻ വെടിഞ്ഞവർക്ക്​ സ്​മാരകം നിർമിക്ക​ണമെന്നും ആവശ്യപ്പെട്ടിരുന്നു. സി.എ.എ-എൻ.ആർ.സി-എൻ.പി.ആർ വിഷയങ്ങളിലെ വ്യത്യസ്​ത നിലപാട്​ സംബന്ധിച്ച്​ ശിവസേനയുമായി സംസാരിക്കുമെന്നും അവരെ കാര്യങ്ങൾ ​േബാധ്യ​െപ്പടുത്താൻ ശ്രമിക്കുമെന്നും എൻ.സി.പി ​േനതാവ്​ ശരദ്​ പവാർ പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here