മൊബൈല്‍ ഉപയോഗം: കുട്ടികളില്‍ നേത്രരോഗങ്ങള്‍ കൂടുന്നുവെന്ന് പഠനം, ഇരകള്‍ 12നും 14നും ഇടയിലുള്ള കുട്ടികള്‍

0
275

കൊച്ചി (www.mediavisionnews.in)  : മൊബൈല്‍ ഉള്‍പ്പെടെയുള്ള ഗാഡ്ജറ്റുകള്‍ കൂടുതല്‍ സമയം ഉപയോഗിക്കുന്നതിന്റെ ഫലമായി കുട്ടികള്‍ക്കിടയില്‍ നേത്രരോഗങ്ങള്‍ വര്‍ധിക്കുന്നതായി പഠനം. ആയുര്‍വേദ നേത്രചികില്‍സാ സ്ഥാപനമായ ശ്രീധരീയത്തിന്റെ ഗവേഷണ വിഭാഗം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. തൃശൂര്‍,മലപ്പുറം, ആലപ്പുഴ ജില്ലകളിലാണ് പഠനം നടന്നത്. ശ്രീധരീയത്തിന്റെ ബാലനേത്രരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ടാണ് പഠനം നടത്തിയത്.

ശ്രീധരീയം റിസര്‍ച്ച് കോര്‍ഡിനേറ്റര്‍ ഡോ.എസ്. കൃഷ്‌ണേന്ദുവിന്റെ നേതൃത്വത്തിലായിരുന്നു പഠനം. നാലിനും 21നുമിടയില്‍ പ്രായമുള്ള കുട്ടികളെയാണ് പഠനത്തിന് വിധേയരാക്കിയത്.ഇതില്‍ 40 ശതമാനം കുട്ടികള്‍ക്കും വിവിധ തരം നേത്രരോഗങ്ങളുള്ളതായി കണ്ടെത്തി.12നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളിള്‍ നേത്രരോഗങ്ങള്‍ കൂടുതലായി കാണപ്പെട്ടു.

പ്രതിദിനം രണ്ട് മണിക്കൂറില്‍ കൂടുതല്‍ കുട്ടികള്‍ ഗാഡ്ജറ്റുകള്‍ കാണുന്നു. ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ നേത്രരോഗങ്ങളുണ്ടാകാനുള്ള സാധ്യത 60 ശതമാനമാണ്. ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്നതിന് മാതാപിതാക്കള്‍ തന്നെ കുട്ടികളെ അനുവദിക്കുന്നതായും ഡോ.എസ്. കൃഷ്‌ണേന്ദു പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here