മൂന്ന് വർഷത്തിനിടെ കസ്റ്റംസ് പിടിച്ചത് 500 കിലോ സ്വർണം; കരമാർഗമുള്ള കടത്തലിൽ വർധന

0
244

കൊച്ചി: (www.mediavisionnews.in) എയർപോർട്ടുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമായതോടെ കരമാർഗമുള്ള സ്വർണക്കടത്തിൽ വർധന. കേരളത്തിലെ വിമാനത്താവളങ്ങളും, തുറമുഖങ്ങളും കർശന നിരീക്ഷണത്തിലായതോടെയാണ് കള്ളക്കടത്തിന് കര, റെയിൽ മാർഗങ്ങൾ ഉപയോഗിക്കാൻ സ്വർണക്കടത്തുകാർ തീരുമാനിച്ചത്. പൊതുഗതാഗത സംവിധാനമടക്കം ഇതിനായി ദുരുപയോഗപ്പെടുത്തുന്നുണ്ടെന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വ്യക്തമാക്കി.

ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങൾ വഴി ഇന്ത്യയിലെത്തുന്ന സ്വർണം കേരള വിപണി ലക്ഷ്യമിട്ട് കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റും. പിന്നീട് റെയിൽ മാർഗവും കരമാർഗവും കേരളത്തിലേക്ക് കടത്തുകയാണ് രീതി. തൃശൂരിലെ 126 കിലോ സ്വർണവും കാസർഗോഡ് നിന്നുള്ള അഞ്ച് കിലോ സ്വർണവും ഇത്തരത്തിൽ പിടികൂടിയതാണ്.

അതേസമയം, കേരളത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം മാത്രം പിടിച്ചത് 500 കിലോയിൽ അധികം സ്വർണമാണ്. ഇത് ഇന്ത്യയിൽ പിടികൂടിയതിന്റെ പത്ത് ശതമാനത്തിലേറെ വരും. കേരളത്തിലെ വൻകിട ജ്വല്ലറികളിൽ ചിലരെ പിടികൂടിയിട്ടുണ്ടെന്നും നിയമനടപടികൾ പുരോഗമിക്കുന്നുണ്ടെന്നും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here