റിയാദ്: (www.mediavisionnews.in) വിദേശ തൊഴിലാളികള്‍ അവരുടെ റെസിഡേന്‍സി ഐഡന്റി (ഇഖാമ) കാലാവധി കഴിയുന്നതിന് പരമാവധി മൂന്ന് ദിവസം മുമ്പെങ്കിലും പുതുക്കേണ്ടതാണെന്നും ഇഖാമ പുതുക്കാതിരിക്കുന്നത് നിയമവിരുദ്ധവും വിദേശിയെ നിയമപരമായ നടപടിക്ക് വിധേയമാക്കുന്നതുമാണെന്നും സൗദി പാസ്പോര്‍ട്ട് അതോറിറ്റി ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കി.
ഇഖാമ കാലാവധി കഴിയുന്നതിനു മുമ്പ് പുതുക്കാതിരുന്നാല്‍ ആദ്യ പ്രാവശ്യം 500 റിയാല്‍ പിഴ ചുമത്തും. വീണ്ടും ആവര്‍ത്തിക്കുന്ന പക്ഷം 1000 റിയാലായി പിഴ സംഖൃ ഉയരുമെന്നും മൂന്നാം പ്രാവശ്യവും കാലാവധി കഴിയുന്നതിന് മുമ്പായി പുതുക്കിയിട്ടില്ലെങ്കില്‍ രാജൃത്ത് നിന്നും വിദേശിയെ നാടുകടത്തുമെന്നും പാസ്പോര്‍ട്ട് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ആഭ്യന്തര മന്ത്രാലയത്തിന്റെ അബഷിര്‍ പോര്‍ട്ടലിലൂടെ ഇഖാമയുടെ കാലാവധി മനസ്സിലാക്കണം. നിയമപരമായ ശിക്ഷകള്‍ ഒഴിവാക്കുന്നതിന് സമയാസമയങ്ങളില്‍ ഇഖാമ പുതുക്കണമെന്നും എല്ലാ വിദേശ തൊഴിലാളികളോടും സൗദി പാസ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.