മുസ്ലിം സമുദായം മുഖ്യമന്ത്രിയുടെ കെണിയിൽ വീണെന്ന് എസ്.ഡി.പി.ഐ

0
181

കോഴിക്കോട്: (www.mediavisionnews.in) പൗരത്വ സമരത്തില്‍ തീവ്രവാദ സ്വഭാവമുള്ള എസ്ഡിപിഐയെപ്പോലുള്ളവര്‍ നുഴഞ്ഞുകയറുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസ്താവനയ്ക്കെതിരെ എസ്.ഡി.പി.ഐ രംഗത്തെത്തി. മുസ്ലീം സമുദായത്തിന്റെ സംരക്ഷകര്‍ താനാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുസ്ലിം സമുദായം പിണറായി വിജയന്റെ കെണിയില്‍ വീണുവെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുള്‍ ഹമീദ് വാര്‍ത്താ സമ്മളനത്തില്‍ ആരോപിച്ചു.

ശബരിമല വിഷയത്തില്‍ നവോത്ഥാന നായകനാവാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഇവിടെ ന്യൂനപക്ഷങ്ങളുടെ സംരക്ഷകാന്‍ താന്‍ മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പൗരത്വ വിഷയത്തില്‍ അക്രമസമരം നടത്തി അറസ്റ്റ് ചെയ്യപ്പെട്ട ഏതെങ്കിലും എസ്.ഡി.പി.ഐക്കാരനെ കാണിച്ചുതരാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്.

എവിടെയാണ് എസ്ഡിപിഐ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടാക്കിയതിന്റെ പേരില്‍ അറസ്റ്റിലായതെന്നും എവിടെയാണ് നുഴഞ്ഞുകയറിയതെന്നും വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐയുടെ പിന്നില്‍ ജനങ്ങള്‍ അണിനിരക്കുന്നുവെന്ന് കണ്ടതില്‍ വിറളി പിടിച്ചിട്ടാണ് മുഖ്യമന്ത്രി ഇങ്ങനെ വിളിച്ചുപറയുന്നത്. സിപിഎം തിട്ടൂരം പുറപ്പെടുവിച്ച്‌ എസ്ഡിപിഐ യെ സമരമുഖത്തുനിന്ന് മാറ്റിനിര്‍ത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹമാണ്. മുഖ്യമന്ത്രി അമിത് ഷാ ആവാന്‍ ശ്രമിക്കുകയാണെന്നും അബ്ദുള്‍ ഹമീദ് പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here