മഞ്ചേശ്വരം മൊര്‍ത്തണയില്‍ കഞ്ചാവ് സംഘത്തിന്റെ വിളയാട്ടം; ബൈക്കും സ്‌കൂട്ടറും കത്തിച്ചു

0
266

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരത്തും പരിസരങ്ങളിലും കഞ്ചാവ് സംഘങ്ങളുടെ വിളയാട്ടം രൂക്ഷമാകുന്നു. മഞ്ചേശ്വരം മൊര്‍ത്തണയിലെ അബുസാലിയുടെ പള്‍സര്‍ ബൈക്കും ബന്ധുവായ മെഹ്‌റൂഫിന്റെ സ്‌കൂട്ടറും തീവെച്ച് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നുനോക്കിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നു.

ഒന്നരമാസം മുമ്പ് കഞ്ചാവ് സംഘത്തിലെ ഒരാളെ അബുസാലി പിടികൂടി പൊലീസിലേല്‍പ്പിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപം വിശ്രമിക്കുകയായിരുന്ന വിദേശികളുടെ പണവും മൊബൈലും കവര്‍ന്ന കേസിലെ പ്രതികൂടിയാണ് കഞ്ചാവ് വില്‍പനക്കാരന്‍. ഇയാളെ പൊലീസിലേല്‍പ്പിച്ചതിന് ശേഷം പ്രതിയുടെ കൂട്ടാളിയുടെ ഫോണ്‍ വഴി അബുസാലിക്ക് ഭീഷണിയുണ്ടായിരുന്നു. ഒരാഴ്ചമുമ്പ് റിമാണ്ട് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിയുടെ നേതൃത്വത്തിലാണ് ഇരുചക്രവാഹനങ്ങള്‍ക്ക് തീവെച്ചതെന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്. കഞ്ചാവു മാഫിയകളുടെ അക്രമം കാരണം മൊര്‍ത്തണയില്‍ ജനജീവിതം ദുസഹമായിരിക്കുകയാണ്. ഒരാഴ്ച മുമ്പ് മൊര്‍ത്തണയിലെ മുഹമ്മദ് ഹാജിയുടെ വീട് ഒരു സംഘം അക്രമിച്ചിരുന്നു. അക്രമത്തില്‍ മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. അഞ്ചുമാസം മുമ്പ് മൊര്‍ത്തണയിലെ ഓട്ടോ ഡ്രൈവറുടെ കാല്‍ തല്ലിയൊടിച്ചതിന് 11 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. കഞ്ചാവ് സംഘങ്ങളുടെ അഴിഞ്ഞാട്ടം പതിവാകുമ്പോഴും പൊലീസ് കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പ്രതികളെ പിടികൂടിയാല്‍ തന്നെയും നിസാര വകുപ്പിട്ട് കേസെടുക്കുന്നതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തിലിറങ്ങുകയും അക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here