മഞ്ചേശ്വരം മണ്ഡലത്തിൽ ടൂറിസം പദ്ധതികൾക്ക് പരിഗണന നൽകും: ടൂറിസം മന്ത്രി

0
226

തിരുവനന്തപുരം: (www.mediavisionnews.in) മഞ്ചേശ്വരം മണ്ഡലത്തിലെ ഹിൽ ടൂറിസത്തിന് ഏറെ സാധ്യതയുള്ള പൊസടി ഗുംപെയിൽ ഹിൽ സ്റ്റേഷൻ, ആരിക്കാടി കോട്ട എന്നിവ ബന്ധപ്പെടുത്തി പുതിയ ടൂറിസം പദ്ധതി ആസൂത്രണം ചെയ്തു വരികയാണെന്ന് ടുറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം.സി ഖമറുദ്ധീൻ എം.എൽ.എയുടെ നിയമസഭ ചോദ്യത്തിന് മറുപടിയായി അറിയിച്ചു. പ്രസ്തുത ടൂറിസം പദ്ധതിക്ക് ഭൂമിയുടെ ലഭ്യത പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

2.47 കോടിയുടെ കുമ്പള മോഡൽ ടൂറിസം പദ്ധതി നടപ്പിലാകുന്നതിന് നടപടി സ്വീകരിച്ച് വരികയാണെന്നും പ്രസ്തുത പദ്ധതിയിൽ കിദൂർ പക്ഷി സങ്കേതം കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ടൂറിസം മന്ത്രി എം.എൽ.എയെ അറിയിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here