മഞ്ചേശ്വരം മണ്ഡലത്തിൽ ആർ.ടി ഓഫീസ് യാഥാർത്യമാകും എം.സി ഖമറുദ്ദീന്‍ എം എല്‍ എ

0
234

തിരുവനന്തപുരം:  (www.mediavisionnews.in)  മഞ്ചേശ്വരത്ത് റിജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് സ്ഥാപിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് ധനവകുപ്പിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഫയല്‍ ഇപ്പോള്‍ ധന വകുപ്പിന്റെ പരിഗണനയിലാണെന്നും വൈകാതെ നടപടിയുണ്ടാകുമെന്നും നിയമസഭയില്‍ മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.

മഞ്ചേശ്വരത്ത് താലൂക്ക് പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും മിനി സിവില്‍ സ്റ്റേഷനോ താലൂക്ക് ആശുപത്രിയോ താലൂക്കിനോടനുബന്ധിച്ചുള്ള മറ്റ് സ്ഥാപനങ്ങളോ ഇതുവരെ അനുവദിച്ചിട്ടില്ലെന്നും എന്നാല്‍ മഞ്ചേശ്വരത്തോടൊപ്പം പ്രഖ്യാപിച്ച മറ്റ് താലൂക്കുകളില്‍ അനുബന്ധ ഓഫീസുകള്‍ക്കാവശ്യമായ പല സ്ഥാപനങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ മഞ്ചേശ്വരത്തിനോട് മാത്രം കാണിക്കുന്ന ഈ അവഗണ അവസാനിക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.

ആര്‍.ടി ഓഫീസ് സ്ഥാപിക്കുന്ന കാര്യം താന്‍ എം എല്‍ എ ആയ ഉടന്‍ മന്ത്രിയോട് ആവശ്യപ്പെട്ടതാണ്. ബജറ്റ് നിര്‍ദ്ദേശത്തിലേക്ക് എഴുതി കൊടുക്കുകയും ചെയ്തു. എന്നാല്‍ ഈ ബജറ്റിലും ഉള്‍പ്പെടുത്തിയിട്ടില്ല. ആര്‍ ടി ഓഫീസ് അനുവദിക്കാന്‍ അടിയന്തിര നടപടിയുണ്ടാകണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here