ബംഗളൂരു (www.mediavisionnews.in) :പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധക്കാർക്കുനേരെ മംഗളൂരുവിൽ നടന്ന പൊലീസ് വെടിവെപ്പുമായി ബന്ധപ്പെട്ട പരാതികളിലെ പൊലീസിെൻറ അധിക കുറിപ്പ് (എൻഡോഴ്സ്മെൻറ്) പിൻവലിക്കണമെന്ന് കർണാടക ഹൈകോടതി ആവശ്യപ്പെട്ടു. പ്രാഥമിക വിവര റിപ്പോർട്ടിന് പകരം ഇത്തരം കുറിപ്പുകൾ ഫയൽ ചെയ്യുന്നത് പൊലീസിെൻറ പരിധിക്കപ്പുറത്താണെന്ന് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒാഖ, ജസ്റ്ററിസ് ഹേമന്ത് ചന്ദന ഗൗഡർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇതുസംബന്ധിച്ച റിപ്പോർട്ട് മാർച്ച് 24നകം സമർപ്പിക്കണമെന്ന് മംഗളൂരു ജില്ലാ ഡെപ്യുട്ടി കമ്മീഷണറോട് ആവശ്യപ്പെട്ട കോടതി, ഒരേ സംഭവത്തിൽ പല എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാനാവില്ലെന്നും കർണാടക പൊലീസിനെ ഒാർമിപ്പിച്ചു.
മംഗളൂരു പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉഡുപ്പി, ദക്ഷിണ കന്നട സ്വദേശികളായ 21 പേർക്ക് ഹൈക്കോടതി കഴിഞ്ഞയാഴ്ച ജാമ്യം അനുവദിച്ചിരുന്നു. ഡിസംബർ 19ന് മംഗളൂരുവിൽ പൊലീസ് നടത്തിയ വെടിവെപ്പ് അടക്കമുള്ള അതിക്രമം മറച്ചുവെക്കാൻ ബോധപൂർവമായ ശ്രമം നടന്നതായും പക്ഷപാതപരവും വഞ്ചനാപരവുമായാണ് അന്വേഷണം നടന്നതെന്നും കോടതി ജാമ്യ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.
രണ്ടു പേരെ പൊലീസ് വെടിവെച്ചുകൊല്ലുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പരിക്കേറ്റവരും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും നൽകിയ പരാതികളിൽ ഒറ്റ കേസ് പോലും രജിസ്റ്റർ ചെയ്തില്ലെന്നും കോടതി പൊലീസിെൻറ ചെയ്തികളെ വിമർശിച്ചിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.