ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കുന്ന ആദ്യത്തെ ആരാധനാലയമായി മുംബൈയിലെ മാഹിം ദര്‍ഗ

0
200

മുംബൈ: (www.mediavisionnews.in) ചരിത്രത്തില്‍ പുതിയൊരു നാഴികക്കല്ല് രചിച്ച് മുംബൈയിലെ ഷാ മഖ്ദൂം ഫാക്കിഹ് അലി മഹിമിയുടെ മാഹിം ദര്‍ഗ. ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ആരാധനാലയമായി മാഹിം ദര്‍ഗ. ഷാ മഖ്ദൂം ഫാക്കിഹ് അലി മഹിമിയുടെ 607 ാം ഓര്‍മ ദിനം ആഘോഷിക്കുന്നതിനോട് അനുബന്ധിച്ചാണ്   ആമുഖം പ്രദര്‍ശനം നടത്തിയത് .

ഡിസംബറില്‍ ആഘോഷിക്കുന്ന മാഹിം മേള യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷ് കാലഘട്ടം മുതല്‍ ആഘോഷിക്കുന്ന ഒരു ഉത്സവമാണ്. നൂറോളം മതപണ്ഡിതന്മാര്‍, മതേതരവാദികള്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, അദ്ധ്യാപകര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ആണ് ഭരണഘടനയുടെ ആമുഖം അനാച്ഛാദനം ചെയ്തത്.

പരമ്പരാഗത പതാകയ്ക്കൊപ്പം ദേശീയ പതാക ഉയര്‍ത്തിയതിന്റെ ബഹുമതി മഹിം ദര്‍ഗ അടുത്തിടെ നേടിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ വിശ്വാസികള്‍ ദര്‍ഗ പതാകയ്‌ക്കൊപ്പം ഇന്ത്യയുടെ ദേശീയ പതാകയും ഉയര്‍ത്തി. എല്ലാവരും ഒരുമിച്ച് ദേശീയ ഗാനവും ആലപിച്ചു. ചരിത്രത്തില്‍ ആദ്യമായി ഒരു മതസ്ഥാപനത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. സാമുദായിക ഐക്യവും സമാധാനവും കൈവരിക്കുന്നതിന് സമുദായങ്ങളെ ബന്ധിപ്പിച്ച് രാജ്യത്തോട് ഐക്യദാര്‍ഡൃം പ്രകടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സ്ഥാപനത്തിന്റെ മാനേജിംഗ് ട്രസ്റ്റി സുഹൈല്‍ ഖണ്ട്വാനി വ്യക്തമാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here