ബി.ജെ.പിയുടെ പൗരത്വ നിയമ സമ്മേളനത്തില്‍ കടകളടച്ച് പ്രതിഷേധിക്കരുത്; കടയുടമകള്‍ക്ക് നോട്ടീസ് നല്‍കി പൊലീസ്

0
169

തൊടുപുഴ: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തോടനുബന്ധിച്ച് ബി.ജെ.പി സംഘടിപ്പിച്ച പരിപാടിക്കു മുന്നോടിയായി കടകളടച്ച് പ്രതിഷേധം നടത്തരുതെന്നാവശ്യപ്പെട്ട് കടയുടമകള്‍ക്ക് നോട്ടീസ് നല്‍കി പൊലീസ്.

തൊടുപുഴ കരിമണ്ണീരിലാണ് സംഭവം. ബിജെ.പിയുടെ നേതൃത്വത്തില്‍ ജനജാഗ്രതാ സമിതി എന്ന സംഘടന പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് പ്രകടനവും പൊതു സമ്മേളനവും നടത്തുന്നതിനാല്‍ അനുമതിയില്ലാതെ ആ ദിവസം കടകളടച്ച് അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തി ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുതെന്നാണ് കരിമണ്ണൂര്‍ സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കടയുടമകള്‍ക്കയച്ച നോട്ടീസില്‍ പറയുന്നത്. അല്ലാത്ത പക്ഷം കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചതെന്ന് കരിമണ്ണീര്‍ പൊലീസ് പറഞ്ഞു. നോട്ടീസ് വിവാദമായതോടെ നോട്ടീസുകള്‍ തിരിച്ചു വാങ്ങിയെന്നാണ് വിവരം.

നേരത്തെ സമാനമായ രീതിയില്‍ കോഴിക്കോട് കുറ്റ്യാടിയില്‍ ബി.ജെ.പിയുടെ പൗരത്വ നിയമം സംബന്ധിച്ച പരിപാടിക്കെതിരെ പ്രതിഷേധ സൂചകമായി കടകളടച്ചിടാന്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ കുറ്റ്യാടി പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here