ബായാര്‍ മുളിഗദ്ദെയില്‍ സാമ്പത്തിക ഇടപാടിനെത്തുടര്‍ന്ന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി; രണ്ട് പേര്‍ അറസ്റ്റില്‍

0
203

മഞ്ചേശ്വരം: (www.mediavisionnews.in) സാമ്പത്തിക ഇടപാടിനെത്തുടര്‍ന്ന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ രണ്ട് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ബായാര്‍ മുളിഗദ്ദെയിലെ ഉമ്മര്‍ കുഞ്ഞി(36)ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ബായാര്‍ പദവിലെ കാസിം(36), ഇബ്രാഹിം ഖലീല്‍(28) എന്നിവരാണ് അറസ്റ്റിലായത്.

ബുധനാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം. കാസിമും ബന്ധുവായ ഉമ്മര്‍ കുഞ്ഞിയും തമ്മില്‍ സാമ്പത്തിക ഇടപാട് സംബന്ധിച്ച് തര്‍ക്കം ഉണ്ടായിരുന്നു. പലപ്പോഴും ഇവര്‍ തമ്മില്‍ വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നതായും പറയുന്നു. ഇന്നലെ രാത്രി ഉമ്മര്‍കുഞ്ഞി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ആള്‍ട്ടോ കാറിലെത്തിയ കാസിമും ഖലീലും ഉമ്മര്‍ കുഞ്ഞിയെ ബലമായി പിടിച്ച് കാറില്‍ കയറ്റുകയും കാസിമിന്റെ വീടിനടുത്തേക്ക് കൊണ്ടുപോയി മര്‍ദ്ദിക്കുകയുമായിരുന്നുവത്രെ. അതിനിടെ വിവരമറിഞ്ഞ പൊലീസ് ടവര്‍ ലൊക്കേഷന്‍ നോക്കി സംഭവസ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് രണ്ട് പേരെയും പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here