ഫേസ്ബുക്കില്‍ ഈ 11 കാര്യങ്ങള്‍ ഒരിക്കലും പങ്കുവയ്ക്കരുത്

0
490

തിരുവനന്തപുരം: (www.mediavisionnews.in)സാമൂഹ്യമാധ്യമങ്ങള്‍ ദൈനംദിന ജീവിതത്തെ വളരെയധികം സ്വാധീനിച്ചുകഴിഞ്ഞു. നിത്യജീവിതത്തില്‍ നടക്കുന്ന ഓരോ കാര്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതിന് മത്സരിക്കുന്നവരാണ് പലരും. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കുമെല്ലാം ലഭിക്കുന്ന ലൈക്കുകളും കമന്റുകളും കണ്ട് സന്തോഷിക്കുന്നവരാകും അധികവും.

എന്നാല്‍ ചില കാര്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കാന്‍ പാടില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഫേസ്ബുക്കില്‍ പങ്കുവയ്ക്കാന്‍ പാടില്ലാത്ത 11 കാര്യങ്ങള്‍ ഇവയാണ്.

1. സ്വകാര്യ വിവരങ്ങള്‍

ഫേസ്ബുക്കില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിനു മുന്‍പ് അതില്‍ എത്രത്തോളം സ്വകാര്യ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. അടുത്ത സുഹൃത്തുക്കള്‍ക്കും ഫാമിലിക്കുമൊപ്പമുള്ള സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാതിരിക്കുന്നതാകും ഉചിതം.

2. മദ്യപിച്ചിരിക്കുമ്പോള്‍ ഉപയോഗിക്കരുത്

വാഹനം ഓടിക്കുമ്പോള്‍ മദ്യം ഉപയോഗിക്കരുതെന്നത് കേട്ടിട്ടുണ്ടാകും. എന്നാല്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ മദ്യപിക്കരുതെന്ന് ആരെങ്കിലും പറഞ്ഞാല്‍ നാം എന്താകും ചിന്തിക്കുക. എന്നാല്‍ മദ്യപിച്ചോ മറ്റ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചശേഷമോ ഫേസ്ബുക്ക് പോലുള്ള സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങളോ മെസേജുകളോ ഒക്കെ പോസ്റ്റ് ചെയ്യുന്നതിനുള്ള സാധ്യതകള്‍ ഉണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

3. സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നത്

ഫേസ്ബുക്കില്‍ പരിചയമില്ലാത്തവരുമായി സൗഹൃദബന്ധം സ്ഥാപിക്കാതിരിക്കുന്നതാവും നല്ലത്. നിങ്ങള്‍ക്ക് അടുപ്പമുള്ളവരുമായി മാത്രം സംവദിക്കുന്നതിനായുള്ള ആപ്ലിക്കേഷനാണ് ഫേസ്ബുക്ക് എന്നത് മറക്കരുത്.

4. പ്രൈവസി സെറ്റിംഗ്‌സ്

ഫേസ്ബുക്കില്‍ എല്ലാ വിവരങ്ങളും പബ്ലിക്കിന് കാണാവുന്നതുപോലെ പോസ്റ്റ് ചെയ്യുന്നത് നല്ലതല്ല. പഠിച്ച സ്‌കൂളും കോളജും ഹോം ടൗണുമെല്ലാം പബ്ലിക്കായി നല്‍കണമെന്നില്ല. സുഹൃത്തുക്കള്‍ക്കോ, സുഹൃത്തുക്കളുടെ ഫ്രണ്ട്‌സിനോ മാത്രം കാണാവുന്ന രീതിയില്‍ ഇവ സെറ്റിംഗ്‌സില്‍ മാറ്റാവുന്നതാണ്.

5. വീടും അഡ്രസും

വീട്, അഡ്രസ്, ഓഫീസ് ടൈം എന്നിവയൊന്നും ഫേസ്ബുക്കില്‍ പങ്കുവയ്ക്കാതിരിക്കുന്നതാകും നല്ലത്. ഇത്തരം വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ ഇവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടാകും.

6. കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍

ഫേസ്ബുക്ക് അക്കൗണ്ടില്‍ നിങ്ങളുടെ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാതിരിക്കുന്നതാകും നല്ലത്. ഫാമിലി ഫോട്ടോയും മറ്റും പോസ്റ്റ് ചെയ്യുമ്പോള്‍ കുട്ടികളെക്കുറിച്ചുള്ള അധിക വിവരങ്ങള്‍ പങ്കുവയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍ എന്താണ് കഴിക്കുന്നത്, സ്‌കൂളിനെക്കുറിച്ചുള്ള വിവരങ്ങള്‍, സ്‌കൂളില്‍ പോകുന്ന സമയം എന്നിവയൊന്നും പങ്കുവയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

7. വരുമാനം

നിങ്ങള്‍ ഒരു കാറോ, ബൈക്കോ വാങ്ങിയാല്‍ അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ലോട്ടറി അടിക്കുകയോ അതുപോലെ വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങുകയോ, ലഭിക്കുകയോ ചെയ്താല്‍ അവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കാതിരിക്കുന്നതാകും ഉചിതം. നിങ്ങളുടെ കൈയിലുള്ള പണത്തിന്റെയോ, വിലപിടിപ്പുള്ള മറ്റ് വസ്തുക്കളുടെയോ ചിത്രങ്ങളും ഫേസ്ബുക്കില്‍ പങ്കുവയ്ക്കരുത്.

8. അപകീര്‍ത്തികരമായ കാര്യങ്ങള്‍

ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഒരു കാര്യങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യരുത്. അശ്ലീല ചുവയോടെയുള്ള മെസേജുകളോ, വിവരങ്ങളോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യരുത്.

9. ചിത്രങ്ങള്‍

പാസ്‌പോര്‍ട്ട്, ഫ്‌ളൈറ്റ് ടിക്കറ്റ്, സര്‍ട്ടിഫിക്കറ്റുകള്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ എന്നിവയുടെയൊന്നും ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യരുത്. നിങ്ങള്‍ ദീര്‍ഘദൂര യാത്രയ്ക്ക് പോവുകയാണെങ്കില്‍ ആ വിവരങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യരുത്.

10. ടാഗിംഗ്

ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് എല്ലാവര്‍ക്കും പോസ്റ്റുകളും ചിത്രങ്ങളും ടാഗ് ചെയ്യുന്നതിനുള്ള അനുമതി നല്‍കരുത്. സെറ്റിംഗ്‌സില്‍ ടാഗിംഗിന് മുന്‍പ് നോട്ടിഫിക്കേഷന്‍ നല്‍കുന്നതിനുള്ള സംവിധാനമുണ്ട്. ഇത് ഉപയോഗപ്പെടുത്താവുന്നതാണ്.

11. അണ്‍ഫ്രണ്ടിംഗ്

വര്‍ഷങ്ങളായി നിങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത സുഹൃത്തുക്കളെ അണ്‍ഫ്രണ്ട് ചെയ്യുന്നതാകും ഉചിതം.

(കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ – ഗാഡ്ജറ്റ്സ് നൗ)

LEAVE A REPLY

Please enter your comment!
Please enter your name here