മധ്യപ്രദേശ് (www.mediavisionnews.in) : പൗരത്വ നിയമ ഭേദഗിതിക്കെതിരെ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ കേന്ദ്രസര്‍ക്കാറിനെതിരെ ബി.ജെ.പി നേതാവും രംഗത്ത്. മുസ്ലിംകളെ മാത്രമല്ല പട്ടികജാതി, പട്ടികവര്‍ഗ, ഒ.ബി.സികളെയും പോലും പൗരത്വ നിയമം ബാധിക്കുമെന്ന് മധ്യപ്രദേശ് ബി.ജെ.പി നേതാവ് അജിത് ബൊറാസി പറഞ്ഞു.
പൗരത്വ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മുസ്ലിങ്ങളെ മാത്രമല്ല. എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങളെക്കൂടി പ്രതികൂലമായി ബാധിക്കുമെന്നാണ് മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി നേതാവ് അജിത് ബൊറാസി ചൂണ്ടിക്കാണിക്കുന്നത്. സിഎഎ യ്ക്കെതിരെ മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ നാരായണ ത്രിപാഠി പ്രതികരിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് നിയമത്തിനെതിരെയുള്ള പ്രസ്താവനയുമായി അജിത് രംഗത്തെത്തിയത്.
‘എന്‍.ആര്‍.സിയും സി.എ.എയും മുസ്ലിംകളെ മാത്രമല്ല, എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെയും ബാധിക്കും. നിയമം ഒരിക്കല്‍ കൂടി വായിക്കുക, അപ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും. തെറ്റുകളുടെ പിന്നാലെ മാത്രം പോകുന്ന ഒരാളല്ല ഞാന്‍’ – അജിത് ബൊറാസി പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.