തിരുവനന്തപുരം: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ ലീഗിനെ പ്രശംസിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്കുള്ള സൂചന നല്‍കി മുഖ്യമന്ത്രിയുടെ തന്ത്രപരമായ നീക്കം.
നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച മുഖ്യമന്ത്രി ലീഗിനെ പരിധിവിട്ട് വിമര്‍ശിച്ചില്ല. സിഎഎയ്‌ക്കെതിരായ സംയുക്ത സമരത്തിന് ലീഗ് കോണ്‍ഗ്രസിനെ ഉപദേശിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. യോജിച്ച സമരം ആവശ്യമാണെന്ന അഭിപ്രായം ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. വളരെ സ്വാഗതാര്‍ഹമായ കാര്യമാണിത്. കോണ്‍ഗ്രസിനെയും ആ നിലയിലേയ്‌ക്കെത്തിക്കാന്‍ ലീഗ് ശ്രമിക്കണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സിപിഎമ്മും മുസ്ലിം ലീഗും തമ്മില്‍ പതിവില്ലാത്ത അടുപ്പമുണ്ടോ എന്ന സംശയം കുറച്ചു മാസങ്ങളായി കോണ്‍ഗ്രസിനെ കുഴയ്ക്കുന്നുണ്ട്. മുതിര്‍ന്ന സിപിഎം-ലീഗ് നേതൃത്വങ്ങള്‍ തമ്മില്‍ ചില ആശയവിനിമയങ്ങള്‍ നടന്നു എന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎം സ്വീകരിച്ച കടുത്ത നിലപാട് ലീഗിനെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് സൂചന. അടിസ്ഥാന വോട്ടുകള്‍ സിപിഎമ്മിലേയ്ക്ക് ചായുമോ എന്ന് ലീഗ് ഭയക്കുന്നു. ഈ അര്‍ഥത്തില്‍ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് അതീവ നിര്‍ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക