പൗരത്വവിരുദ്ധ പ്രതിഷേധത്തിന് പിന്നിൽ വർഗീയവാദികളെന്ന് പിണറായിയും പറഞ്ഞു; ആയുധമാക്കി മോദി രാജ്യസഭയിൽ

0
195

ന്യൂഡല്‍ഹി: (www.mediavisionnews.in) പൗരത്വവിരുദ്ധ പ്രതിഷേധത്തിന് പിന്നില്‍ വര്‍ഗീയവാദികളെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പിണറായി നിമയസഭയില്‍ പ്രസ്താവന നടത്തിയെന്ന് നരേന്ദ്ര മോദി രാജ്യസഭയില്‍. എന്‍പിആര്‍ നടപ്പാക്കില്ലെന്ന് പറയുന്ന സംസ്ഥാനങ്ങള്‍ വികസന വിരോധികളെന്നും മോദി വിമർശിച്ചു.

ഇന്നലെ കേരള നിയമസഭയില്‍ എസ്ഡിപിഐയെ പരാമര്‍ശിച്ച് പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയാണ് പ്രധാനമന്ത്രി രാജ്യസഭില്‍ പ്രയോഗിച്ചത്.

ഇന്ത്യയിലെ മുസ്‍ലിംങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്ന പാക്കിസ്ഥാന്‍റെ അതേ പണി തന്നെയാണ് പ്രതിപക്ഷവും ചെയ്യുന്നതെന്നായിരുന്നു നരേന്ദ്ര മോദി ലോക്സഭയിൽ പറഞ്ഞത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസിനെ കടന്നാക്രമിച്ചാണ് മോദി മറുപടി നല്‍കിയത്. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ശ്രമിച്ച നെഹ്റു വര്‍ഗീയവാദിയാണോയെന്നും മോദി ചോദിച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളൊന്നും പ്രധാനമന്ത്രി പറഞ്ഞില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

ഗാന്ധിജിക്ക് ജയ് വിളിച്ച് പ്രതിപക്ഷം. ഗാന്ധിജി നിങ്ങള്‍ക്ക് ട്രെയിലര്‍ മാത്രമാണെങ്കില്‍ ഞങ്ങള്‍ക്ക് ജീവിതമാണെന്ന് അതേ നാണയത്തില്‍ തിരിച്ചടിച്ച് മോദി പ്രസംഗം തുടങ്ങി. കോണ്‍ഗ്രസിന്‍റെ പാതയിലൂടെയാണ് സഞ്ചരിച്ചിരുന്നതെങ്കില്‍ മുത്തലാഖ് നിരോധനം, അയോധ്യ തര്‍ക്ക പരിഹാരം, 370ാം അനുച്ഛേദം റദ്ദാക്കല്‍ എന്നിവ യാഥാര്‍ഥ്യമാകുമായിരുന്നില്ലെന്ന് പ്രധാനമന്ത്രി. പൗരത്വ നിയമം ഒരു ഇന്ത്യക്കാരനെയും ബാധിക്കില്ലെന്ന് ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് ഇന്ത്യയിലെ മുസ്‍ലിംങ്ങളെ മുസ്‍ലിംങ്ങള്‍ മാത്രമായി കാണുമ്പോള്‍ ഇന്ത്യ പൗരന്മാരായാണ് അവരെ കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. പ്രതിപക്ഷം അക്രമസമരങ്ങളെ പിന്തുണയ്ക്കുന്നു.

പ്രതിപക്ഷത്തിന്‍റെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ തന്‍റെ സര്‍ക്കാരിനാകില്ലെന്ന് മോദി. യുവാക്കള്‍ പ്രധാനമന്ത്രിയെ വടിയെടുത്ത് അടിക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശനത്തിനും മറുപടി നല്‍കി. സൂര്യനമസ്ക്കാരം ചെയ്ത് അടികൊള്ളാന്‍ തയ്യാറെടുക്കുകയാണെന്ന് മോദി പറഞ്ഞു. ചില പ്രതിപക്ഷ നേതാക്കള്‍ക്ക് കാര്യങ്ങള്‍ ട്യൂബ് ലൈറ്റുപോലെ കുറച്ച് സമയമെടുത്തേ മനസിലാകൂവെന്ന് രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കോണ്‍ഗ്രസാണ് ഭരണഘടന വായിക്കേണ്ടത്. ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിമാര്‍ പ്രത്യേക ഭരണഘടന പദവി നീക്കുന്നതുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പ്രസ്താവനകളാണ് നടത്തിയിരുന്നതെന്നും മോദി ആരോപിച്ചു. രാജ്യം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് മോദിക്ക് പറയാനില്ലെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here