പ്ര​ച​രി​ക്കു​ന്ന​ത് വ്യാ​ജ വാ​ർ​ത്ത: സൗ​ദി​യി​ൽ സ്‌​പോ​ൺ​സ​ർ​ഷി​പ്​ നി​യ​മം നി​ർ​ത്ത​ലാ​ക്കി​ല്ല –തൊ​ഴി​ൽ മ​ന്ത്രാ​ല​യം

0
210

റി​യാ​ദ് (www.mediavisionnews.in) : സൗ​ദി അ​റേ​ബ്യ​യി​ൽ വി​ദേ​ശ ജോ​ലി​ക്കാ​ർ​ക്ക് നി​ല​വി​ലു​ള്ള സ്‌​പോ​ൺ​സ​ർ​ഷി​പ്​ സ​​മ്പ്ര​ദാ​യം എ​ടു​ത്തു​ക​ള​യാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് തൊ​ഴി​ൽ-​സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സ്​​പോ​ൺ​സ​ർ​ഷി​പ്​​ നി​യ​മം നി​ർ​ത്ത​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പ്ര​സ്താ​വ​ന​യും ഒൗ​ദ്യോ​ഗി​ക കേ​ന്ദ്ര​ങ്ങ​ൾ ന​ട​ത്തി​യി​ട്ടി​ല്ല. 

നി​ർ​ത്ത​ലാ​ക്കി എ​ന്ന രീ​തി​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്​ വ്യാ​ജ വി​വ​ര​ങ്ങ​ളാ​ണെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ​ത​ര മ​ന്ത്രാ​ല​യ​ങ്ങ​ൾ, സ്വ​കാ​ര്യ​മേ​ഖ​ല​യി​ലും തൊ​ഴി​ൽ​രം​ഗ​ത്തു​മു​ള്ള വി​ദ​ഗ്‌​ധ​ർ തു​ട​ങ്ങി​യ​വ​രു​മാ​യി ആ​ലോ​ചി​ച്ച​ശേ​ഷ​മേ തൊ​ഴി​ൽ മ​ന്ത്രാ​ല​യം ഇ​ത്ത​രം ന​യ​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​റു​ള്ളൂ.


ഇ​ത്ത​ര​ത്തി​ൽ ആ​ലോ​ചി​ച്ചെ​ടു​ക്കു​ന്ന തീ​രു​മാ​നം മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണ് സ്വീ​ക​രി​ച്ചു​പോ​രു​ന്ന​ത്. ക​ബ​ളി​പ്പി​ക്കു​ന്ന വാ​ർ​ത്ത​ക​ളി​ലും ഊ​ഹ​ങ്ങ​ളി​ലും കു​ടു​ങ്ങാ​തെ വി​ശ്വ​സ​നീ​യ​മാ​യ യ​ഥാ​ർ​ഥ സ്രോ​ത​സ്സി​ൽ​നി​ന്ന് വാ​ർ​ത്ത സ്വീ​ക​രി​ക്ക​ണ​മെ​ന്നും തൊ​ഴി​ൽ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. സ്​​പോ​ൺ​സ​ർ​ഷി​പ്​​ നി​യ​മം ഒ​ഴി​വാ​ക്കു​ന്നു എ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ചി​ല ഒാ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​​നെ തു​ട​ർ​ന്നാ​ണ്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​ത്​ നി​ഷേ​ധി​ച്ച്​ രം​ഗ​ത്തു​വ​ന്ന​ത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here