പ്രണയദിനമാഘോഷിക്കാൻ മോദിയെ ക്ഷണിച്ച് ഷഹീൻബാഗ് പ്രതിഷേധക്കാർ

0
191

ന്യൂഡല്‍ഹി: (www.mediavisionnews.in) തങ്ങള്‍ക്കൊപ്പം പ്രണയദിനമാഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച്‌ ഷഹീന്‍ബാഗിലെ പൗരത്വനിയമഭേദഗതി പ്രതിഷേധക്കാര്‍. മോദിക്കായി പ്രണയഗാനവും അപ്രതീക്ഷിതസമ്മാനവും ഒരുക്കിയിട്ടുണ്ടെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.

സമരവേദിക്കടുത്ത് പതിച്ച പോസ്റ്ററിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ് പ്രധാനമന്ത്രിക്കുള്ള ക്ഷണം. ‘പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കോ ആര്‍ക്കുവേണമെങ്കിലും ഞങ്ങളോട് സംസാരിക്കാം. പൗരത്വനിയമഭേദഗതി ഭരണഘടനാ വിരുദ്ധമല്ലെന്ന്‌ ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിയുമെങ്കില്‍ പ്രതിഷേധങ്ങള്‍ ഞങ്ങള്‍ അവസാനിപ്പിക്കും’ -ഷഹീന്‍ബാഗിലെ സമരക്കാരിലൊരാളായ സയ്യിദ് താസീര്‍ അഹമദ് പറഞ്ഞു.
ഡിസംബര്‍ 15 മുതലാണ് പൗരത്വനിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഷഹീന്‍ബാഗില്‍ പ്രതിഷേധസമരം ആരംഭിച്ചത്. പ്രധാനറോഡുകളിലെ ഗതാഗതം തടസ്സപ്പെടുത്തിയുള്ള സമരം നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന ആരോപണം താസിര്‍ നിഷേധിച്ചു. ആംബുലന്‍സും സ്കൂള്‍ വാഹനങ്ങളും അടക്കമുള്ളവ കടത്തിവിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here