പൊലീസില്‍ നടപ്പാക്കുന്നത് ആർഎസ്എസ് നയം; പോലീസ് സ്റ്റേഷന് മുന്നില്‍ ബീഫ് വിളമ്പി പ്രതിഷേധവുമായി യൂത്ത് ലീഗ്

0
186

പട്ടാമ്പി: (www.mediavisionnews.in) പൊലീസ് സ്റ്റേഷന് മുന്നില്‍ ബീഫ് വിളമ്പി യൂത്ത് ലീഗ് പ്രതിഷേധം. പൊലീസില്‍ ആര്‍.എസ്.എസ് നയം നടപ്പിലാക്കുന്നുണ്ടെന്നാരോപിച്ചായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കേരള പൊലീസിന്റെ ദൈനംദിന കാര്യങ്ങളിലും അന്നപാനീയങ്ങളിൽ പോലും ആർ എസ് എസ് ഇംഗിതങ്ങൾ നടപ്പിലാക്കുന്നതിന് സർക്കാർ കൂട്ട് നൽക്കുന്നതായി ആരോപിച്ചാണ്  സർക്കാർ നിലപാടിനെതിരെ മുസ്‌ലിം യൂത്ത് ലീഗ്  നിയോജക മണ്ഡലം കമ്മിറ്റി  നേതൃത്വത്തിൽ പട്ടാമ്പി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

പൊലീസ് അക്കാദമിയിലെ ഭക്ഷണ മെനുവില്‍ നിന്നും ബീഫ് ഒഴിവാക്കിയ നടപടിയാണ് ഇത്തരത്തില്‍ പ്രതിഷേധങ്ങളിലേക്ക് നയിക്കുന്നത്. കേരളത്തിലെ മറ്റ് സ്ഥലങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇതേ രീതിയില്‍ പ്രതിഷേധം നടക്കുന്നുണ്ട്.

അതേസമയം ഭക്ഷണമെനുവില്‍ നിന്നും ബീഫ് ഒഴിവാക്കിയ സംഭവത്തില്‍ വിശദീകരണവുമായി എ.ഡി.ജി.പി ബി. സന്ധ്യ രംഗത്തെത്തിയിരുന്നു. പൊലീസുകാരുടെ മെനുവില്‍ ബീഫ് മാത്രമല്ല മട്ടനും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഡയറ്റീഷ്യന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇവ ഒഴിവാക്കിയതെന്നുമായിരുന്നു വിശദീകരണം.

തൃശൂര്‍ പൊലീസ് അക്കാദമിയിലെത്തിയ കേരളത്തിലെ വിവിധ ബറ്റാലിയനിലെ 2800 പേരുടെ ഭക്ഷണ മെനുവില്‍ നിന്നാണ് ബീഫ് ഒഴിവാക്കിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here