പതിനഞ്ചു വർഷത്തിനകം രാജ്യങ്ങൾ പാപ്പരാകുമെന്ന് ഗൾഫ് രാഷ്‌ട്രങ്ങൾക്ക് ഐ.എം.എഫ് മുന്നറിയിപ്പ്

0
227

റിയാദ്: (www.mediavisionnews.in) നിലവിലെ സ്ഥിതിയിൽ തുടരുകയാണെങ്കിൽ പാപ്പരാകുമെന്ന് ഗൾഫ് രാഷ്‌ട്രങ്ങൾക്ക് അന്താരാഷ്‌ട്ര നിധിയുടെ മുന്നറിയിപ്പ്. ചിലവ് ചുരക്കണമെന്നും അതല്ലെങ്കിൽ ഈയവസ്ഥയിൽ പോകുകയാണെങ്കിൽ പന്തിനഞ്ചു വർഷത്തിനുള്ളിൽ കുത്തുപാളയമെടുക്കുമെന്നുമാണ് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) ഗൾഫ് രാഷ്‌ട്രങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. എണ്ണ വരുമാനത്തിലെ ഇടിവും കാലാവസ്ഥാ വ്യതിയാനവും മൂലം സാമ്പത്തിക രംഗം തകരുകയും പ്രതിസന്ധി രൂക്ഷമാകുന്നതോടെ രണ്ട് ലക്ഷം കോടി ഡോളറിന്റെ നഷ്ടമാണ് ഗള്‍ഫ് മേഖലയ്ക്ക് ഉണ്ടാകാന്‍ പോകുന്നതെന്നും ഇതില്‍നിന്ന് കരകയറാന്‍ അടിയന്തിരമായി സാമ്പത്തിക മാറ്റങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ തയാറാകണമെന്നും ഐ.എം.എഫ് നിര്‍ദേശിക്കുന്നു. 2034 ഓടെ ഗൾഫ് മേഖലയുടെ സാമ്പത്തിക സ്വത്ത് കുറയാൻ സാധ്യതയുള്ളതിനാൽ ധനപരമായ സുസ്ഥിരതയ്ക്ക് വരും വർഷങ്ങളിൽ കാര്യമായ ഏകീകരണ നടപടികൾ ആവശ്യമാണെന്നാണ് ഐ എം എഫ് വ്യക്തമാക്കിയത്.

എണ്ണയുടെ ആവശ്യം കുറഞ്ഞ സമയത്തും ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ എണ്ണ ഉല്‍പാദിപ്പിച്ചതും തിരിച്ചടിയായിരുന്നു. വിറ്റുപോകാത്ത എണ്ണ ഗള്‍ഫ് സാമ്പത്തിക മേഖലയെ കാര്യമായി ബാധിക്കുകയും ചെയ്തു. നഷ്ടം മറികടക്കാനായി ബജറ്റ് ചെലവ് കാര്യമായി ഉയര്‍ത്തുകയാണ് രാജ്യങ്ങള്‍ ചെയ്തത്. ഇതിന്റെ ആഘാതത്തില്‍നിന്ന് ഗള്‍ഫ് മേഖല ഇനിയും പുറത്തു കടന്നിട്ടില്ല. ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ജിസിസി മേഖല. ധനവരുമാനത്തിനും മൊത്തത്തിലുള്ള ജിഡിപിക്കും എണ്ണ കയറ്റുമതി നിർണായകമാണ്. എണ്ണയധിഷ്ഠിത സമ്പദ്ഘടന വളരെ വേഗം വൈവിധ്യവല്‍ക്കരിക്കണമെന്നും ചെലവുകള്‍ നിയന്ത്രിച്ച് ധനം ശേഖരിക്കാനും സിവില്‍ സര്‍വീസ് മേഖല പരിഷ്‌കരിക്കാനുമാണ് ഐ.എം.എഫ് പരിഹാരങ്ങളായി നിര്‍ദേശിക്കുന്നത്. വെല്ലുവിളി തിരിച്ചറിഞ്ഞ ജിസിസി രാജ്യങ്ങളെല്ലാം തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള പദ്ധതികളും നടപ്പാക്കുന്നുണ്ട്. ഈ പരിപാടികളുടെ വിജയം വരും വർഷങ്ങളിൽ ശക്തവും സുസ്ഥിരവുമായ വളർച്ച കൈവരിക്കുന്നതിന് സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഐ എം എഫ് റിപ്പോർട്ടിൽ പറയുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here