തമിഴ് നടന്‍ വിജയ് ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയില്‍

0
267

ചെന്നൈ: (www.mediavisionnews.in) നടന്‍ വിജയ് ആദായ നികുതി വകുപ്പിന്റെ കസ്റ്റഡിയില്‍. നെയ് വേലിയില്‍ ‘മാസ്റ്റര്‍’ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍നിന്നാണ് വിജയിയെ കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യുന്നതിനായാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

എ.ജി.എസ്. എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിച്ച വിജയിയുടെ ബിഗില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. എ.ജി.എസ്. എന്റര്‍ടെയ്ന്‍മെന്റുമായി ബന്ധപ്പെട്ട 20 ഇടങ്ങളില്‍ രാവിലെ മുതല്‍ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. പ്രൊഡ്യൂസര്‍ ഗോപുരം ഫിലിംസിന്റെ അന്‍പുച്ചെഴിയന്റെ വീട്ടിലും ഓഫീസിലും പരിശോധന നടക്കുന്നുണ്ട്.

വിജയിയെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here