ഡല്‍ഹി: (www.mediavisionnews.in) കഴിഞ്ഞ മൂന്ന് ദിവസമായി വിവാദമായ പൗരത്വ നിയമത്തെച്ചൊല്ലി കലാപം രൂക്ഷമായ വടക്കുകിഴക്കൻ ഡൽഹിയിൽ അക്രമബാധിത പ്രദേശങ്ങൾ പിരിമുറുക്കത്തിൽ തുടരുകയാണ്. അതേസമയം ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമയുടെ മൃതദേഹം ഇന്ന് ഒരു അഴുക്കുചാലിൽ നിന്ന് കണ്ടെടുത്തു.
ചൊവ്വാഴ്ച വൈകുന്നേരം വീട്ടിലേക്ക് മടങ്ങുകയായിരുന്ന അങ്കിത് ശർമയെ ചന്ദ് ബാഗ് പാലത്തിൽ ഒരു ജനക്കൂട്ടം ആക്രമിച്ചു. ഇയാളുടെ മൃതദേഹം പിന്നീട് അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ചൊവ്വാഴ്ച മുതൽ കുടുംബം അദ്ദേഹത്തെ അന്വേഷിക്കുകയായിരുന്നു.
മൃതദേഹം ഇന്ന് കണ്ടെടുത്തതിനെ തുടർന്ന് ഇന്റലിജൻസ് ബ്യൂറോയിൽ തന്നെ പ്രവർത്തിക്കുന്ന അങ്കിത്തിന്റെ പിതാവ് രവീന്ദർ ശർമ ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കുന്നവരാണ് അങ്കിത്തിനെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് ആരോപിച്ചു.
മർദ്ദനത്തിന് ശേഷം അങ്കിത്തിനെ വെടിവച്ചതായും രവീന്ദർ ശർമ പൊലീസിനോട് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.