ഡൽഹിയിൽ പള്ളി മിനാരത്തിൽ കാവിക്കൊടി കെട്ടിയ വീഡിയോ വ്യാജമോ? പൊലീസ് – സംഘ് പരിവാർ വാദത്തിനു പിന്നിലെ സത്യാവസ്ഥ ഇതാണ്‌

0
186

ഡല്‍ഹി: (www.mediavisionnews.in) ഡല്‍ഹി അശോക് നഗറിലെ പള്ളി തീയിട്ട് നിശിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണെന്ന തരത്തില്‍ സംഘപരിവാര്‍ വ്യാപകമായി സൈബര്‍ പ്രചരണം നടത്തുന്നുണ്ട്. എന്നാല്‍ ഇതിനു പിന്നിലെ സത്യാവസ്ഥ ഇങ്ങനെയാണ്.

ഇന്നലെ നടന്നത്

‘മോസ്ക്’ ‘റാണ അയ്യൂബ്’ എന്ന വാക്കുകള്‍ ഇന്നലെ മുതല്‍ ട്വിറ്ററിലെ ട്രെന്‍ഡിങ് കീവേഡ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. ജയ് ശ്രീറാം മുഴക്കിക്കൊണ്ട് ഒരു കൂട്ടം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെ ഒരു പള്ളി മിനാരത്തിന് മുകളില്‍ കയറി ഹനുമാന്‍ പതാക നാട്ടുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചത് മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് ആണ്. ഇതോടെയാണ് ട്വിറ്ററില്‍ ഈ വാക്കുകള്‍ വെച്ച് ആളുകള്‍ ദൃശ്യങ്ങള്‍ തിരയാന്‍ തുടങ്ങിയത്.

മറുവാദം

എന്നാല്‍ ഈ ദൃശ്യങ്ങള്‍ക്ക് പൌരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രശ്നങ്ങളുമായ് ബന്ധമില്ലെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ തെഹ്സിന്‍ പൂനവാല പറയുകയും ശേഷം റാണ അയ്യൂബ് താന്‍ പങ്കു വെച്ച ദൃശ്യങ്ങള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

ഇതോടെ സംഘപരിവാര്‍ വീഡിയോ വ്യാജമാണെന്ന തരത്തില്‍ വ്യാപകമായി സൈബര്‍ പ്രചരണം അഴിച്ചു വിട്ടു.

വീണ്ടും റാണ അയ്യൂബ്

എന്നാല്‍ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചതിനു ശേഷം റാണ അയ്യൂബ് വീണ്ടും അതേ വീഡിയോ തന്നെ പോസ്റ്റ് ചെയ്തിരുന്നു.

“ജയ് ശ്രീ റാം” വിളിക്കുകയും “ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേതാണെന്ന് ആക്രോശിക്കുകയും ചെയ്തു കൊണ്ട് സംഘപരിവാര്‍ പള്ളി മിനാരത്തിന് മുകളില്‍ കയറി ഹനുമാന്‍ പതാത നാട്ടുകയായിരുന്നു. ഇത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

പൊലീസിന്‍റെ പ്രസ്താവന

എന്നാല്‍ പള്ളിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന ഡല്‍ഹി നോര്‍ത്ത് വെസ്റ്റ് ഡി.സി.പി യുടെ പ്രസ്താവനയുമായി തെഹ്സിന്‍ പൂനവാല റാണ അയ്യൂബിന്‍റെ ട്വീറ്റിന് മറുപടിയുമായി വന്നു.

ഈ ട്വീറ്റിനെ ആധാരമാക്കി റാണ അയ്യൂബ് വ്യജ വീഡിയോ പ്രചരിപ്പിച്ചു എന്ന നിലയില്‍ കേസെടുക്കണമെന്നാരോപിച്ച് പലരും രംഗത്തെത്തി.

സത്യാവസ്ഥ എന്ത്?

പൊലീസ് ട്വിറ്ററിലൂടെ പറഞ്ഞത് അശോക് വിഹാറിലുള്ള പള്ളിക്ക് ഒന്നും സംഭവിച്ചില്ലെന്നാണ്. പക്ഷേ അശോക് നഗറിലുള്ള പള്ളിയാണ് അക്രമണത്തിനിരയായതും തീ വെച്ച് നശിപ്പിച്ചതും. പേരിലെ ഈ സാമ്യം മുതലെടുത്ത് സംഘപരിവാര്‍ അനുകൂല സൈബര്‍ പ്രൊഫൈലുകള്‍ പൊലീസിന്‍റെ ഈ ട്വീറ്റ് പ്രചരിപ്പിക്കുകയാണ് ചെയ്തത്. അശോക് വിഹാറിലുള്ള പള്ളിക്ക് കേടുപാടുകള്‍ സംഭവിച്ചില്ലെന്ന് പറയുമ്പോഴും അശോക് നഗറിലുള്ള പള്ളിക്ക് സംഭവിച്ച കാര്യത്തെക്കുറിച്ച് പ്രതികരിക്കാതെ പൊലീസ് അറിഞ്ഞു കൊണ്ട് മൌനം പാലിക്കുക കൂടി് ചെയ്തതോടെ അക്രമകാരികള്‍ക്ക് അനുകൂലമായ സാഹചര്യമാണ് സൈബറിടങ്ങളില്‍ ഉണ്ടായത്.

‘ദ് വയര്‍’ റിപ്പോര്‍ട്ടര്‍ ബാര്‍ടണ്‍ പറയുന്നു. ‘’പള്ളി ആക്രമിക്കുന്നത് താന്‍ നേരിട്ട് കണ്ടു. അക്രമി മിനാരത്തില്‍ കയറി ഹനുമാര്‍ ചിത്രമുള്ള കാവിക്കൊടി കെട്ടുന്നുണ്ടായിരുന്നു. പള്ളിക്ക് അടുത്തുള്ള ചെരുപ്പ് കട അക്രമികള്‍ കൊള്ളയടിക്കുന്നതും താന്‍ കണ്ടുവെന്നും ബാര്‍ട്ടണ്‍ വ്യക്തമാക്കി’’

ആള്‍ട്ട് ന്യൂസ് അകരമത്തിനിരയായ പള്ളിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കു വെച്ചു. അശോക് നഗറിലെ ബാദി മസ്ജിദാണ് ആക്രമിക്കപ്പെട്ടതെന്നാണ് അവര്‍ക്ക് കിട്ടിയ വിവരമെന്നും ആള്‍ട്ട് ന്യൂസ് പങ്കു വെച്ചു. അവര്‍ക്കൊപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ അവിചാല്‍ ദുബെ ഇതിന്റെ ചിത്രം പകര്‍ത്തിയിട്ടുണ്ട്. ദുബെ ഈ ചിത്രം ആള്‍ട്ട് ന്യൂസിന് കൈമാറുകയും ചെയ്തു.

 ഡൽഹിയിൽ പള്ളി മിനാരത്തിൽ കാവിക്കൊടി കെട്ടിയ വീഡിയോ വ്യാജമോ? പൊലീസ് - സംഘ് പരിവാർ വാദത്തിനു പിന്നിലെ സത്യാവസ്ഥ ഇതാണ്‌

LEAVE A REPLY

Please enter your comment!
Please enter your name here