ഡല്‍ഹി: (www.mediavisionnews.in) ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം.
നിലവില്‍ വ്യക്തമായ ലീഡോടെ 56 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി മുന്നേറുകയാണ്. ബിജെപി 16 സീറ്റില്‍ മുന്നിലാണ്.
തികഞ്ഞ വിജയ പ്രതീക്ഷ പുലര്‍ത്തുന്ന ആംആദ്മി പലയിടങ്ങളിലും വിജയാഹ്ലാദം തുടങ്ങി. കേവല ഭൂരിപക്ഷത്തിലേക്ക് ആംആദ്മി പാര്‍ട്ടി എത്തിയതോടെ പ്രവര്‍ത്തകര്‍ ആവശേത്തിലാണ്. അരവിന്ദ് കെജ്രിവാള് ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസിലെത്തി.
മനീഷ് സിസോദിയ അടക്കമുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യുന്നില്ല.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.