ട്രംപിന്‍റെ വരവേൽക്കാൻ ചെലവഴിക്കുക മിനിറ്റിൽ 55 ലക്ഷം

0
184

അഹമ്മദാബാദ്:(www.mediavisionnews.in):യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദർശനം ഗംഭീരമാക്കാൻ ഗുജറാത്തിലെ അഹമ്മദാബാദ് ഒരുങ്ങുമ്പോൾ ചെലവഴിക്കുന്നത് മിനിറ്റിൽ 55 ലക്ഷം രൂപ. അഹമ്മദാബാദ് നഗരത്തിൽ മൂന്നര മണിക്കൂർ മാത്രം ചെലവഴിക്കുന്ന ട്രംപിനായി വിവിധ വകുപ്പുകൾ 100 കോടിയോളം രൂപയാണ് ചെലവിടുന്നത്. 

ഗുജറാത്ത് സർക്കാറും മുനിസിപ്പൽ കോർപറേഷനും നഗര വികസന കോർപറേഷനുമാണ് ചെലവിടുന്ന തുകയുടെ മുഖ്യപങ്കും  വഹിക്കുന്നത്. റോഡുകളുടെ നിർമാണത്തിനും നവീകരണത്തിനും മാത്രം 80 കോടിയാണ് മൊത്തം ചെലവ്. സുരക്ഷക്ക് 12 കോടിയും ട്രംപിന്‍റെ പ്രസംഗം കേൾക്കുന്നവർക്കായി ഏഴു കോടിയും മൊത്തം സൗന്ദര്യവത്കരണത്തിന് ആറു കോടിയും സാംസ്കാരിക പരിപാടികൾക്ക് നാലു കോടിയും ആണ് ചെലവഴിക്കുക.
     
‘ഹൗ​ഡി ട്രം​പ്​’​ എ​ന്ന്​ പേ​രി​ട്ട ച​ട​ങ്ങി​ൽ ല​ക്ഷ​ത്തോ​ളം പേ​ർ പ​​ങ്കെ​ടു​ക്കു​മെ​ന്നാ​ണ്​ ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. ഈ​ മാ​സം 24ന്​ ​അ​ഹ്​​മ​ദാ​ബാ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങു​ന്ന ട്രം​പ്​ അ​വി​ടെ നി​ന്ന്​ സ​ബ​ർ​മ​തി ആ​ശ്ര​മം വ​രെ 10 കി.​മീ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കൊ​പ്പമാണ് റോ​ഡ്​ ഷോ ​ന​ട​ത്തും. 

ഗാ​ന്ധി​ജി​യു​ടെ ആ​​ശ്ര​മം സ​ന്ദ​ർ​ശി​ച്ച ​ശേ​ഷം മോ​െ​ട്ട​ര മേ​ഖ​ല​യി​ൽ നിർമിച്ച സ​ർ​ദാ​ർ വ​ല്ല​ഭാ​യി പ​​ട്ടേ​ൽ ക്രി​ക്ക​റ്റ്​ സ​്​​റ്റേ​ഡി​യം ​മോ​ദി​ക്കൊ​പ്പം ഉ​ദ്​​ഘാ​ട​നം ചെ​യ്യുന്ന ട്രംപ്​ ജ​ന​ങ്ങ​ളെ അഭിസംബോധന ചെയ്യും. 2014ൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും 2017ൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസെ ആബെയും ഭാര്യ അകീ ആബെയും ഗുജറാത്ത് സന്ദർശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here