ജിദ്ദ-കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യയുടെ ജംബോ വിമാന സർവ്വീസ് ഫെബ്രുവരി 16 മുതൽ

0
288

കോഴിക്കോട്: (www.mediavisionnews.in) ജിദ്ദ-കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യയുടെ ജംബോ വിമാന സർവ്വീസ് ഫെബ്രുവരി 16 മുതൽ പുനരാരംഭിക്കും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സർവ്വീസ് യാഥാർത്ഥ്യമാകുന്നത്. 2015 ലാണ് എയർ ഇന്ത്യ കോഴിക്കോട് നിന്ന് ജിദ്ദയിലേക്കുള്ള സർവ്വീസ് നിര്‍ത്തിയത്.

ആഹ്ലാദ തിമർപ്പിലാണ് ജിദ്ദയിലെ പ്രവാസി സമൂഹം. വ്യവസായിയും ജിദ്ദ നാഷണൽ ആശുപത്രി മാനേജിങ് ഡയറക്റ്ററുമായ വി.പി മുഹമ്മദലി ജിദ്ദയിലെ പ്രവാസികൾക്കായി സ്നേഹവിരുന്നൊരുക്കി. വിമാനത്തിലെ ആദ്യ യാത്രക്കാർ, എയർ ഇന്ത്യ ഉദ്യോഗസ്ഥർ, സാമൂഹിക സാംസ്കാരിക നേതാക്കൾ, കോഴിക്കോട്ടേക്കുള്ള നേരിട്ടുള്ള വിമാന സർവീസിനായി പരിശ്രമിച്ചവർ, മാധ്യമ പ്രവർത്തകർ, ബിസിനസ് രംഗത്തെ പ്രമുഖർ തുടങ്ങിയവർ സേഹനഹവിരുന്നിൽ സംബന്ധിച്ചു. സർവ്വീസ് പുനരാരംഭിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ചടങ്ങിൽ പങ്കെടുത്ത എയർ ഇന്ത്യ സൗദി വെസ്റ്റേൺ റീജിയണൽ മാനേജർ പ്രഭു ചന്ദ്രൻ പറഞ്ഞു.

ആഴ്ചയിൽ രണ്ട് സർവ്വീസുള്ളത് നാലായി ഉയർത്താൻ ശ്രമിക്കുമെന്നും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ അനുവദിക്കുന്നതും, എക്കണോമി ക്ലാസിൽ 45 കിലോ വരെ ലഗേജുകളനുവദിക്കുന്നതും എയർ ഇന്ത്യയുടെ മാത്രം പ്രത്യേകതയാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. സർവ്വീസ് യാഥാർത്ഥ്യമാക്കാൻ പരിശ്രമിച്ചതിന് വി.പി മുഹമ്മദലിയെ ചടങ്ങിൽ പങ്കെടുത്തവർ അഭിനന്ദിച്ചു. വിമാന സർവ്വീസ് യാഥാർത്ഥ്യമാക്കാൻ ശ്രമിച്ച മലബാർ ഡെവലപ്മെന്റ് ഫോറം പോലുള്ള കൂട്ടായ്മകൾക്കും മറ്റു രാഷ്ട്രീയ, മത, സാംസ്കാരിക സംഘടനകൾക്കും ജനപ്രതിനിധികൾക്കും അധ്യക്ഷ പ്രസംഗത്തിൽ വി.പി മുഹമ്മദലി നന്ദി അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here