ജാമിഅയിലെയും ഷാഹീന്‍ ബാഗിലെയും വെടിവെപ്പ്; ലോക്സഭയിൽ മുസ്ലിം ലീഗിന്‍റെ അടിയന്തര പ്രമേയം

0
179

ന്യൂദല്‍ഹി: (www.mediavisionnews.in) ജാമിഅ മില്ലിയയിലെയും ഷാഹീന്‍ബാഗിലെയും പ്രതിഷേധക്കാര്‍ക്കു നേരെ നടന്ന വെടിവെപ്പ് ചര്‍ച്ച ചെയ്യണമാവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.

ഒപ്പം പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ ബി.ജെ.പി എം.പിമാരായ അനുരാഗ് ഠാക്കൂറിന്റെയും പര്‍വേഷ് വര്‍മയുടെയും വിവാദ പരമാര്‍ശങ്ങളും ചര്‍ച്ചയ്ക്ക് വെക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു.

ഞായറാഴ്ച രാത്രി ജാമിഅ മില്ലിഅയില്‍ വീണ്ടും വെടിവെപ്പ് നടന്ന സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

സര്‍വ്വകലാശാലയുടെ അഞ്ചാം നമ്പര്‍ ഗേറ്റിനു സമീപമാണ് വെടിവെപ്പുണ്ടായത്. ചുവന്ന സ്‌കൂട്ടറിലെത്തിയ രണ്ടു പേരാണ് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ ആളപായമില്ല.

ഒപ്പം കഴിഞ്ഞ ദിവസം ഷഹീന്‍ ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ വെടിവെപ്പ് നടന്നിരുന്നു.

ദല്‍ഹി തെരഞ്ഞടുപ്പ് പ്രചാരണവേളയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. രാജ്യത്തെ ഒറ്റു കാരെ വെടി വെക്കൂ എന്നായിരുന്നു അനുരാഗ് ഠാക്കൂറിന്റെ പരാമര്‍ശം.

ഒപ്പം പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഷാഹിന്‍ ബാഗില്‍ പ്രതിഷേധിക്കുന്നവരെ വീട്ടില്‍ കയറി ലൈംഗികമായി അതിക്രമിച്ച് കൊലപ്പെടുത്തുമെന്ന് പശ്ചിമ ദല്‍ഹി എം.പിയായ പര്‍വേഷ് വര്‍മ ഭീഷണിപ്പെടുത്തിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here