ജലദോഷം വന്നു; കൊറോണയെന്ന് പേടിച്ച് മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു

0
443

അമരാവതി: (www.mediavisionnews.in) പനിയും ജലദോഷവും വന്ന മധ്യവയസ്‌കന്‍ കൊറോണ ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. ചിറ്റൂര്‍ സ്വദേശിയായ ബാലകൃഷ്ണനാണ് ആത്മഹത്യ ചെയ്തത്.

ഇയാള്‍ക്ക് മൂത്രനാളിയില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് പനിയും ജലദോഷവും ഉണ്ടായിരുന്നു. കൊറോണയെ കുറിച്ചുള്ള വാര്‍ത്തകള്‍ വായിച്ച ഇയാള്‍ പനിയും ജലദോഷവും കൊറോണയുടെ ലക്ഷണമാണെന്ന് കരുതി അസ്വസ്ഥനായിരുന്നു. കൊറോണയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും ഇയാള്‍ വിശ്വസിക്കാന്‍ തയ്യാറായില്ല.

ആസ്പത്രിയില്‍ നിന്ന് മടങ്ങിയെത്തിയ ഇയാള്‍ ബന്ധുക്കളോടൊന്നും അടുപ്പം കാണിച്ചിരുന്നില്ല. തനിക്ക് കൊറോണയാണെന്നും ആരും അടുത്ത് വരരുതെന്നും ഇയാള്‍ പറഞ്ഞിരുന്നതായി മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ വീടുവിട്ടിറങ്ങിയ ഇയാളെ പിന്നീട് അമ്മയുടെ കുഴിമാടത്തിന് സമീപമുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here