ഛത്തീസ്ഗണ്ഡിലും തകര്‍ന്നടിഞ്ഞ് ബി.ജെ.പി; കോണ്‍ഗ്രസിന് മിന്നും ജയം

0
202

ദില്ലി: (www.mediavisionnews.in) ദില്ലി നിയമസഭ തിരഞ്ഞെടുപ്പിലും കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പിലും പരാജയം ഏറ്റുവാങ്ങിയ ബി.ജെ.പി ക്ക് വീണ്ടും തിരിച്ചടി. ഛത്തീസ്ഗണ്ഡില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. ഛത്തീസ്ഗണ്ഡില്‍ സില ജില്ല പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് വിജയം കൊയ്തത്. സംസ്ഥാനത്ത് ആകെയുള്ള 27 സില പഞ്ചായത്ത് സമിതികളില്‍ 20 ഇടത്തും അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസ് സ്വന്തമാക്കി. 21 ഇടത്ത് ഉപാധ്യക്ഷ സ്ഥാനം ലഭിച്ചെന്നും പാര്‍ട്ടി നേതൃത്വം അവകാശപ്പെടുന്നു. വെള്ളിയാഴ്ച്ചയായിരുന്നു സില പഞ്ചായത്ത് ഭരണ സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്.

145 സന്‍പദ് പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വലിയ മുന്നേറ്റം കാഴ്ച്ച വെക്കാന്‍ സാധിച്ചു. 110 സന്‍പദ് പഞ്ചായത്തുകളുടെ ഭരണ നേതൃത്വമാണ് പാര്‍ട്ടിക്ക് ലഭിച്ചത്. 27 ഇടങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഒരു വര്‍ഷം മാത്രം തികഞ്ഞ സംസ്ഥാനക്കെ കോണ്‍ഗ്രസ് സര്‍ക്കാറിനുള്ള അംഗീകരാമാണ് ഈ വിജയമെന്ന് പിസിസി അധ്യക്ഷന്‍ മോഹന്‍ മര്‍കാം അഭിപ്രായപ്പെട്ടു. കൃഷിക്കാരെ കുറിച്ച് തെറ്റായ പ്രചാരണം നടത്തിയ ബി.ജെ.പിയെ ഗ്രാമീണ ജനത ഒരു പാഠം പഠിപ്പെച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here