ചെന്നൈ സ്വന്തമാക്കാന്‍ ആഗ്രഹിച്ചത് ധോണിയെ ആയിരുന്നില്ല, മറ്റൊരു ഇന്ത്യന്‍ താരത്തെ

0
456

ചെന്നൈ : (www.mediavisionnews.in)  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ധോണിയുടെ നിയന്ത്രണത്തിലുളള ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 2008 മുതല്‍ ചെന്നൈ നായകനായ ധോണി 2020 ഐപിഎല്ലിലും അതേസ്ഥാനത്ത് തുടരുന്നു. ഐപിഎല്‍ ആരംഭിച്ച 2008 മുതല്‍ ധോണി ചെന്നൈ കളിച്ച എല്ലാ സീസണുകളിലും അവരെ പ്ലേ ഓഫിലെത്തിച്ചു.

നിലവില്‍ ധോണിയില്ലാത്ത ചെന്നൈ ടീമിനെ കുറിച്ച് ആലോചിക്കാന്‍ പോലും ആരാധകര്‍ക്ക് കഴിയില്ല. എന്നാല്‍ 2008- ലെ ആദ്യ എഡിഷന്‍ ഐപിഎല്ലിന് മുന്നോടിയായി നടന്ന താരലേലത്തില്‍ ആദ്യം ധോണിയെ സ്വന്തമാക്കാനായിരുന്നില്ല ചെന്നൈയുടെ പദ്ധതി. 2008- ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സെലക്ടറായിരുന്ന വിബി ചന്ദ്രശേഖറാണ് അടുത്തിടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

വീരേന്ദ്ര സെവാഗിനെ ടീമിലെത്തിക്കാനായിരുന്നു ചെന്നൈയുടെ ആലോചന. ടീം ഉടമയായിരുന്ന എന്‍ ശ്രീനിവാസനായിരുന്നു അന്ന് ധോണിയെ ടീമിലെത്തിക്കുന്നതിനെ എതിര്‍ത്തതെന്ന് അദ്ദേഹം പറയുന്നു.

എന്നാല്‍ ചന്ദ്രശേഖറാകട്ടെ ധോണി ടീമിലെത്തുന്നതാണ് ഇഷ്ടപ്പെട്ടിരുന്നത്. പക്ഷേ സെവാഗിനെ ലേലത്തില്‍ നിന്ന് സ്വന്തമാക്കാമെന്ന് ആദ്യം പറഞ്ഞ ശ്രീനിവാസന്‍ പിന്നീട് നിലപാട് തിരുത്തുകയായിരുന്നു. അത് ചരിത്രമാകുകയും ചെയ്തു.

2008- ലെ താരലേലത്തില്‍ 1.5 മില്ല്യണ്‍ മുടക്കിയാണ് ചെന്നൈ ധോണിയെ ടീമിലെത്തിച്ചത്. ആ സീസണില്‍ ടീമിനെ ഫൈനലിലെത്തിച്ച് ധോണി വിശ്വാസം കാത്തു.

LEAVE A REPLY

Please enter your comment!
Please enter your name here